ലോക കേരള മഹാ സഭക്ക് കേരള നിയമസഭ ഹാളില്‍ തുടക്കം കുറിക്കുന്നു ;അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു ക്രാന്തി സെക്രട്ടറി അഭിലാഷും

ലോകത്തിലെ മറ്റേതു പ്രവാസി സമൂഹങ്ങളുടേതുപോലെ ചരിത്രപരമായി ആഴത്തിലുള്ള പ്രവാസി സമൂഹമാണ് മലയാളികളുടേതു. പ്രവാസികളുടെ ആശയങ്ങള്‍, പ്രശ്‌നങ്ങള്‍, പദ്ധതികള്‍ ഇവയെല്ലാം ചര്‍ച്ച ചെയ്യുന്നതിന് കേരളീയരായ പ്രവാസികളെ ഉള്‍ക്കൊള്ളാനൊരു ജനാധിപത്യ വേദി എന്ന കേരള
സര്‍ക്കാരിന്റെ നൂതന ആശയമാണ് ലോക കേരള സഭ. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങള്‍ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും, സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉതകുന്ന ഒരു വേദി കൂടി ആയി ലോക കേരള സഭ മാറുമ്പോള്‍ ജനാധിപത്യത്തിലെ ഒരു പുത്തന്‍ മാതൃക ആണ് സൃഷ്ടിക്കപ്പെടുന്നത്.

ലോകമെമ്പാടും ഉള്ള പ്രവാസി സമൂഹങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത നൂറു അംഗങ്ങളും എല്ലാ എം എല്‍ എ മാരും എം പിആരും മന്ത്രിമാരും മുഖ്യമന്ത്രിയും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദരും അടങ്ങുന്നതാണ് ലോക കേരള സഭ. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭാ ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലും ആയിരിക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ഏഴംഗ പ്രസീഡിയം ആയിരിക്കും സഭയെ നിയന്ത്രിക്കുന്നത്. വരുന്ന ജനുവരി പന്ത്രണ്ട് പതിമൂന്ന് തീയതികളില്‍ കേരള നിയമ സഭ ഹാളില്‍ കൂടുന്ന പ്രഥമ സമ്മേളനത്തില്‍ പ്രവാസികളെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ലോക കേരള സഭയില്‍ ഐറിഷ് മലയാളികളെ പ്രതിനിധീകരിച്ചു ക്രാന്തിയുടെ പ്രഥമ സെക്രട്ടറിയായ ശ്രീ അഭിലാഷ് തോമസിനെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു.

അയര്‍ലണ്ടിലെ പ്രവാസികളായ ഇന്ത്യക്കാരുടെ ഇടയില്‍ പുരോഗമന, മതേതര, ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രാന്തി എന്ന സംഘടന ല്‍ സ്ഥാപിക്കപ്പെട്ടത്. രൂപം കൊണ്ടതിനു ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അയര്‍ലണ്ടിലെ പ്രവാസികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ക്രാന്തിക്ക് സാധിച്ചു. ക്രാന്തിയുടെ പ്രഥമ സെക്രട്ടറിയായ അഭിലാഷ് കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ കലാ സാംസ്‌കാരിക വേദികളിലെ സജീവസാന്നിധ്യവുമാണ്.വാട്ടര്‍ഫോര്‍ഡില്‍ നിവാസി ആണ്. അഭിലാഷിന് ലോക കേരള സഭയില്‍ ഐറിഷ് മലയാളികളുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രശ്‌നങ്ങളെകുറിച്ച് സംസാരിക്കുന്നതിനും പ്രവാസ ലോകത്തെ ജീവിതാനുഭങ്ങളില്‍ നിന്ന് മനസിലാക്കിയ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ഉള്ള അവസരം ലഭിക്കും.

കേരളത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ സഭ വേദിയാകും. രണ്ടു ദിവസത്തെ പരിപാടികള്‍, കേരള നിയമസഭയിലെ സഭാനടപടികള്‍ക്ക് അനുസൃതമായാണ് നടക്കുന്നത്. ഗൌരവമേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള വേദികൂടിയാണ് പ്രസ്തുത സഭ. സമ്മേളനത്തിനൊടുവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കേണ്ട വിഷയങ്ങളില്‍ വിശദവും മൂര്‍ത്തവുമായ ഉപദേശനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് ഒന്നാം ലോക കേരളസഭയുടെ പ്രധാന കര്‍ത്തവ്യം. ഒരു സമ്മേളനമെന്നതിലുപരി ഒരു ലോക കേരള പാര്‍ലമെന്റ് എന്ന നിലയ്ക്കുവേണം ഓരോ കേരളീയനും ലോക കേരളസഭയെ സമീപിക്കാന്‍. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് പ്രവാസജീവിതവുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള ഏതെങ്കിലും വിഷയങ്ങള്‍ ലോക കേരള സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ താല്പര്യമുണ്ടെങ്കില്‍ അവ ക്രാന്തിയുടെ ഇമെയില്‍ kranthiireland@gmail.comലെക്ക് അയച്ചുതരണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

 

 

Share this news

Leave a Reply

%d bloggers like this: