ഈ വര്‍ഷവും ഭവന വില പൊള്ളും

ഡബ്ലിന്‍: വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഈ വര്‍ഷം കാത്തിരിക്കുന്നത് അത്ര ശുഭകരമായ വര്‍ത്തയല്ല. സണ്‍ഡേ ടൈംസ് പ്രോപ്പര്‍ട്ടി പ്രൈസ് ഗൈഡ് നല്‍കുന്ന വിവരമനുസരിച്ച് വീടുവിലയില്‍ ഈ വര്‍ഷം 20 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാവും. ഡബ്ലിനില്‍ 5 മുതല്‍ 10 ശതമാനം വരെ വസ്തുവില ഉയരുമ്പോള്‍ കോര്‍ക്കില്‍ 8 മുതല്‍ 10 ശതമാനം വരെ ഉയര്‍ച്ച ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രക്സിറ്റ് വന്നതോടെ അതിര്‍ത്തി മേഖലകളിലും വീട് ആവശ്യമുള്ളവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വിലവര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇത് വസ്തു മാര്‍ക്കറ്റില്‍ വിലനിലവാരം തോത് ഉയര്‍ത്തി.

ഗാള്‍വേയിലെ 2018-ല്‍ 15 ശതമാനം വരെ വസ്തു വിലയില്‍ വര്‍ദ്ധനവ് ഉണ്ടാവും എന്നാണ് കണക്കാക്കപ്പെടുന്നത്. ഡബ്ലിനില്‍ പ്രാദേശികമായി വിലനിലവാരം തോതില്‍ വ്യത്യാസങ്ങളുണ്ട്. പുതിയ ലുവാസ് സര്‍വീസ് ആരംഭിച്ചതും വസ്തുവിലയെ വാനോളം ഉയര്‍ത്തി. ഡബ്ലിനിലും തൊട്ടടുത്ത നഗരങ്ങളിലും ഈ വര്‍ഷം വസ്തുവില കുതിച്ചുചാട്ടം നടത്തും എന്ന മുന്നറിയിപ്പ് തന്നെയാണ് വസ്തുമാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: