അബോര്‍ഷന്‍ വിഷയത്തില്‍ തുറന്നടിച്ച് അയര്‍ലന്‍ഡ് ആര്‍ച്ച്ബിഷപ് എമോണ്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: രാജ്യത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന അബോര്‍ഷന്‍ റഫറണ്ടത്തിനെതിരെ മൗനം വെടിഞ്ഞ് ഓള്‍ അയര്‍ലന്‍ഡ് ആര്‍ച്ച് ബിഷപ്പ്. 12 ആഴ്ച വരെ നിയന്ത്രണങ്ങളില്ലാതെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന ബില്ലിന് കഴിഞ്ഞ മാസം മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. സഭാ വിശ്വാസികളോട് ഈ നിയമത്തിന്റെ ദോഷഫലങ്ങള്‍ എടുത്തു പറയുകയാണ് ആര്‍ച്ച് ബിഷപ് എമോണ്‍ മാര്‍ട്ടിന്‍.

ഗര്‍ഭത്തില്‍ കിടക്കുന്ന മനുഷ്യ ജീവനും തുല്യ പ്രാധാന്യം നല്‍കണമെന്നാണ് ബിഷപ്പിന്റെ അഭിപ്രായം. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുമാറ്റപ്പെടുമ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ മനുഷ്യ ജീവനുകള്‍ കുരുതികൊടുക്കപ്പെടുകയാണെന്നും ബിഷപ്പ് അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം പുറത്തുവന്ന ഇടയ ലേഖനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

ഗര്‍ഭാവസ്ഥ സങ്കീര്‍ണമാവുന്ന അവസരങ്ങളില്‍ അമലയുടെ ജീവന്‍ അപകടപ്പെടുമ്പോള്‍ മാത്രമാണ് പുതിയ അബോര്‍ഷന്‍ നിയമത്തിന്റെ പ്രാധാന്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വെറും 5 ശതമാനത്തോളം ഗര്‍ഭാവസ്ഥകള്‍ മാത്രമാണ് സങ്കീര്‍ണത നേരിടുന്നത് എന്നിരിക്കെ യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ അബോര്‍ഷന്‍ അനുവദിക്കപ്പെടുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാനും ബിഷപ്പ് ആഹ്വനം വിശ്വാസികളോട് ആഹ്വനം ചെയ്യുന്നു. മാത്രമല്ല, കത്തോലിക്കാ സമൂഹം ഈ നിയമത്തിന്റെ ദോഷഫലങ്ങള്‍ തിരിച്ചറിയണമെന്നും ബിഷപ്പ് നിര്‍ദ്ദേശിക്കുന്നു.

മൂല്യത്തിലടിസ്ഥാനപ്പെടുത്തിയ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പ്പിന് ആവശ്യമായ തിരിച്ചറിവ് ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ കത്തോലിക്കാ സമൂഹം കുടുംബങ്ങള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും ഈ നിയമത്തിന്റെ വൈരുധ്യത്തെക്കുറിച്ച് ബോധവത്കരണം നല്‍കാന്‍ തയ്യാറാവണമെന്ന് ബിഷപ്പ് നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയോടൊപ്പം കുഞ്ഞിനും മാനുഷിക അവകാശങ്ങള്‍ ഉണ്ട്. അബോര്‍ഷന്‍ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതുമുതല്‍ ലിന്‍സ്റ്റര്‍ ഹൗസിന് മുന്നില്‍ പ്രൊലൈഫ് ക്യാംപെയ്നര്‍മാരുടെ സമരം ബിഷപ്പ് ഉന്നയിച്ച അതെ ആശങ്കകള്‍ തന്നെയാണ് പങ്കുവെച്ചിരുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: