തലച്ചോറുകൊണ്ട് കാറോടിക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി നിസാന്‍

 

എത്രയൊക്കെ ഫീച്ചറുകളുള്ള കാറാണെങ്കിലും അതിന്റെ പൂര്‍ണ നിയന്ത്രണം ഡ്രൈവറുടെ കൈയ്യിലാണ്. ഡ്രൈവര്‍ എന്ത് ചിന്തിക്കുന്നോ, അതാണ് കാറിന്റെ ഗതിയേയും നിര്‍ണയിക്കുന്നത്. പക്ഷേ,ഡ്രൈവറുടെ ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ദൂരം അല്‍പം കൂടുതലാണ്. ഡ്രൈവര്‍ ചിന്തിക്കുന്നത് അപ്പോള്‍ തന്നെ കാറിന്റെ ഗതിയെ നിര്‍ണ്ണയിക്കുന്ന സാങ്കേതിക വിദ്യയുടെ പ്രസക്തി ഇവിടെയാണ്.

ഡ്രൈവറുടെ തലച്ചോറിലെ തരംഗങ്ങള്‍ അളന്ന് വാഹനങ്ങളുടെ നിയന്ത്രണം സാധ്യമാക്കുന്ന ബ്രെയിന്‍ ടു വെഹിക്കിള്‍ (ബി2 വി) സാങ്കേതികവിദ്യ നിസാനാണ് അവതരിപ്പിക്കുന്നത്. ഡ്രൈവഗ് കൂടുതല്‍ ആസ്വദിക്കാനാകും വിധം ഡ്രൈവര്‍മാരുടെ പ്രതികരണ സമയം വേഗത്തിലാക്കുന്നതാണ് കമ്പനിയുടെ ഈ ബി2 വി സാങ്കേതിക വിദ്യ. ലേവഗാസില്‍ നടക്കുന്ന സിഇഎസ് 2018 വ്യാപാര പ്രദര്‍ശനത്തില്‍ നിസാന്‍ ഈ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കും.

തലച്ചോറിലെ തരംഗങ്ങള്‍ അളക്കുന്ന ഒരു ഡിവൈസ്ര് ഡ്രൈവമാര്‍ ധരിക്കുകയാണ് നിസാന്റെ ബി2 വി സാങ്കേതികവിദ്യയില്‍ ചെയ്യുന്നത്. ഇതു വഴി നടത്തുന്ന വിശകലനങ്ങള്‍ വഴി കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്റ്റിയറിങ് വീല്‍ തിരിക്കുക, കാറിന്റെ വേഗം കുറയ്ക്കുക തുടങ്ങിയ വിവിധ കാര്യങ്ങളാണ് ചെയ്യുക. ചിന്തയ്ക്കൊപ്പം 0.2 മുതല്‍ 0.5 സെക്കന്റു വരെ കൂടുതല്‍ വേഗത്തില്‍ കാറിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ പുതിയ സാങ്കേതികവിദ്യ സഹായിക്കും. ഇതു വഴി അപകടങ്ങള്‍ കുറയ്ക്കാനാകും. വേഗത്തില്‍ പോകുന്ന കാറിന് കുറുകെ ആരെങ്കിലും ചാടിയാല്‍ പെട്ടെന്ന് തന്നെ ബി 2 വി സാങ്കേതികവിദ്യ പ്രവര്‍ത്തിച്ച് ബ്രേക്ക് വേഗത്തില്‍ ചെയ്യാനാകും.

ഡികെ

 

Share this news

Leave a Reply

%d bloggers like this: