44 വര്‍ഷം അയര്‍ലണ്ടില്‍ ജീവിച്ച യു.കെ കാരിക്ക് ഐറിഷ് പൗരത്വം നിഷേധിച്ചു

ഡബ്ലിന്‍: കുടുംബമായി അയര്‍ലണ്ടില്‍ താമസിച്ചുവരുന്ന സ്റ്റിഫാനി മെക് കോര്‍ക്കലിന് ഐറിഷ് പൗരത്വം നിഷേധിക്കപ്പെട്ടു. നീണ്ട 44 വര്‍ഷം അയര്‍ലണ്ടില്‍ കുടുംബസമേതം ജീവിച്ചുവന്ന ഇവര്‍ കഴിഞ്ഞ വര്‍ഷം 7 ആഴ്ചക്കാലത്ത് ഫ്രാന്‍സില്‍ താമസിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് 68 വയസ്സുള്ള സ്റ്റീഫനിക്ക് സിറ്റിസണ്‍ഷിപ്പ് നിഷേധിക്കപ്പെട്ടത്. ഭര്‍ത്താവ് മെക് കോര്‍ക്കെലിനും 5 മക്കള്‍ക്കും 9 ചെറുമക്കള്‍ക്കുമൊപ്പം ജീവിക്കുന്ന ഇവര്‍ യു.കെയിലാണ് ജനിച്ചുവളര്‍ന്നത്. പഠിക്കുന്ന കാലത്ത് വടക്കന്‍ അയര്‍ലണ്ടില്‍ വെച്ച് പരിചയപ്പെട്ട മെക് കോര്‍ക്കലിനെ വിവാഹം കഴിച്ച് അയര്‍ലണ്ടില്‍ സ്ഥിരതാമസവുമായി.

ഡബ്ലിന്‍ സിറ്റി കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പ്രൊഫസറായിരുന്ന ഭര്‍ത്താവിനൊപ്പം ഇവര്‍ ദീര്‍ഘകാലമായി അയര്‍ലണ്ടില്‍ തന്നെയാണ് താമസം. കുടുംബം മുഴുവന്‍ ഐറിഷ് പൗരത്വം ഉള്ളവരായതിനാല്‍ താന്‍ മാത്രം യു.കെ കാരിയാണെന്ന ബോധമാണ് സ്റ്റിഫാനിയെ ഐറിഷ് പൗരത്വത്തിന് നിര്‍ബന്ധിതയാക്കിയത്. എന്നാല്‍ ഇവരുടെ ഫ്രാന്‍സ് സന്ദര്‍ശനം തിരിച്ചടിയാവുകയായിരുന്നു. അപേക്ഷ വീണ്ടും പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം പൗരത്വം പരിഗണിക്കാമെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിന്റെ അറിയിപ്പില്‍ ആശ്വാസം കണ്ടെത്തുകയാണിവര്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: