മുംബൈ-ഡല്‍ഹി ലോകത്തിലെ മൂന്നാമത്തെ തിരക്കുള്ള എയര്‍ റൂട്ട്

ദിവസവും 130 ഫ്ളൈറ്റുകള്‍ വീതം ഓപ്പറേറ്റ് ചെയ്യുന്ന മുംബൈ-ഡല്‍ഹി 2017ല്‍ ലോകത്തെ മൂന്നാമത്തെ തിരേക്കറിയ ഡോമസ്റ്റിക് എയര്‍ റൂട്ട് ആയി മാറി. ഈ രണ്ട് എയര്‍പോര്‍ട്ടുകള്‍ക്കുമിടയില്‍ 2017ല്‍ മൊത്തം 47,462 ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്തു.

64,991 ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്ത സൗത്ത് കൊറിയയിലെ ഷെയോള്‍ ഗിംപോ-ജെജു റൂട്ടാണ് തിരക്കിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്. 54519 ഫ്ളൈറ്റുകളുമായി ഓസ്ട്രേലിയയിലെ മെല്‍ബോണ്‍-സിഡ്ണി റൂട്ട് രണ്ടാം സ്ഥാനത്തും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന എയര്‍ട്രാവല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഒഎജിഎ ഏവിയേഷന്‍ വേള്‍ഡ്വൈഡ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ബെംഗ്ലൂരു-ഡല്‍ഹി (29427) 11-ാം സ്ഥാനത്തും ബെംഗ്ലൂരു-മുംബൈ (23857) 16-ാം സ്ഥാനത്തുമാണ്.

രണ്ട് എയര്‍പോര്‍ട്ടുകള്‍ തമ്മിലുള്ള ഫ്ളൈറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ഈ റാങ്കിംഗ്, രണ്ടു നഗരങ്ങള്‍ തമ്മിലുള്ളതല്ല. ന്യൂയോര്‍ക്ക്, ലണ്ടന്‍ പോലുള്ള വന്‍ നഗരങ്ങളില്‍നിന്നു വ്യത്യസ്തമായി മുംബെയ്ക്കും ഡല്‍ഹിക്കും പ്രധാനപ്പെട്ട ഓരോ എയര്‍പോര്‍ട്ടുകള്‍ വീതമേയുള്ളു. അതിനാല്‍ ഈ നഗരങ്ങള്‍ തമ്മിലുള്ള മുഴുവന്‍ ഫ്ളൈറ്റുകളും കണക്കിലെടുക്കുകയുണ്ടായി. ഡൊമസ്റ്റിക് – ഇന്റര്‍നാഷണല്‍ ഫ്ളൈറ്റുകളുടെ എണ്ണം കണക്കാക്കിയാല്‍ ആഗോളതലത്തില്‍ ഏറ്റവും തിരക്കുള്ള 5 റൂട്ടുകളില്‍ നാലും ഏഷ്യാ-പസഫിക് മേഖലയിലാണ്. അഞ്ചാം സ്ഥാനത്തുള്ള ബ്രസീലിലെ റിയോ ഡെ ജനേയ്റോ-സാവോ പൗളോ മാത്രമാണ് ഈ മേഖലയ്ക്കു പുറത്തുള്ളത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: