വിമാനത്തിനും ചിറകുകള്‍ മടക്കാനുള്ള സാങ്കേതിക വിദ്യയുമായി നാസ

 

വിമാനത്തിന്റെ ചിറകുകള്‍ ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തവുമായി നാസ. വായുവിലായിരിക്കുമ്പോള്‍ അനായാസം ദിശാവ്യതിയാനം സാധ്യമാക്കുമെന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ സവിശേഷത.

കാലിഫോര്‍ണിയയിലെ ആംസ്ട്രോങ് ഫ്ളൈറ്റ് റിസര്‍ച്ച് സെന്ററില്‍ രൂപകല്പന ചെയ്ത പുതിയ വിമാനങ്ങളിലാണ് നൂതന സാങ്കേതിക വിദ്യ നാസ ഉപയോഗിച്ചിരിക്കുന്നത്. ഷേപ് മെമ്മറി അലോയ് എന്ന ലോഹമാണ് വിമാനത്തിന്റെ ചിറകുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുക. സാധാരണയിലേതിനെ അപേക്ഷിച്ച് 80 ശതമാനം ഭാരക്കുറവാണ് ഈ ലോഹം ഉപയോഗിക്കുച്ച് നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ക്കുണ്ടാവുക.

പൂജ്യം മുതല്‍ 70 ഡിഗ്രി വരെ വിമാനത്തിന്റെ ചിറകുകള്‍ മടക്കാന്‍ ഇതുമൂലം സാധിക്കും. ഹൈഡ്രോളിക് സാങ്കേതിക വിദ്യയുടെ സഹായം തേടാതെതന്നെ ഷേപ് ഓഫ് മെമ്മറി അലോയ് ഈ ചിറക്മടക്കല്‍ സാധ്യമാക്കും. സൂപ്പര്‍ സോണിക് വിമാനങ്ങളുടെ കാര്യക്ഷമത വന്‍ തോതില്‍ വര്‍ധിപ്പിക്കാനും ഇതിലൂടെ കഴിയും.

എ എം

 

Share this news

Leave a Reply

%d bloggers like this: