ഓഡി 127,000 ലക്ഷ്വറി കാറുകള്‍ തിരിച്ച് വിളിക്കുന്നു; പുക മലിനീകരണത്തോത് കുറച്ച് കാണിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ചെന്ന് ആരോപണം

 

പ്രമുഖ പ്രീമിയം വാഹന നിര്‍മ്മാതാക്കളായ ഓഡി 127,000 വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നു. വാഹനങ്ങളില്‍ എമിഷന്‍ ചീറ്റിങ്ങ് ഉപകരണങ്ങള്‍ ഘടിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജര്‍മ്മനിയിലെ ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയാണ് കന്പനിക്ക് മുന്നറിയിപ്പ് നല്‍കിയത്. വാഹനപുക മലിനീകരണതോതില്‍ കൃത്രിമം കാണിക്കുന്ന ഉപകരണങ്ങളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

യൂറോ 6 നിബന്ധനകള്‍ക്ക് വിരുദ്ധമായി എല്ലാ ഡീസല്‍ വി6 എഞ്ചിനുകളിലും കൃത്രിമത്വം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എ4, എ5, എ6, എ7, എ8, ക്യൂ 5, ക്യൂ7, എസ് ക്യൂ 5, എസ് ക്യൂ 7 തുടങ്ങിയ മോഡലുകളിലാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഫെബുവരി രണ്ടിന് മുന്‍പായി പരിഹാരം ഉണ്ടാക്കണമെന്നാണ് ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ഓഡിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: