യു.എസ് ധനപ്രതിസന്ധി തീര്‍ക്കാന്‍ തീവ്രശ്രമം നടക്കുന്നു; തിങ്കളാഴ്ച പുലര്‌ച്ചെ സെനറ്റില് വീണ്ടും വോട്ടെടുപ്പ്

 

സെനറ്റില്‍ ധനബില്‍ പാസാകാത്തതിനെ തുടര്‍ന്ന് അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമം. തിങ്കളാഴ്ച പ്രവൃത്തിദിനമായതിനാല്‍ എങ്ങനെയും പ്രശ്‌നം പരിഹരിക്കുകയാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഉച്ചക്കുശേഷം സെനറ്റ് ചേര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ച വോെട്ടടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മേക്കാണല്‍ പറഞ്ഞു. ഒരുമാസത്തെ ധനബില്ലിന് പകരം നിലവിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഫെബ്രുവരി എട്ടു വരെയുള്ള ബില്‍ പാസാക്കാനാണ് നീക്കം.

റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലെ കടുത്ത അഭിപ്രായ ഭിന്നത കാരണമാണ് ട്രംപ് അധികാരത്തിലേറി ഒരുവര്‍ഷം തികഞ്ഞ ശനിയാഴ്ച മുതല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചത്. ഒരുമാസത്തെ ധനബില്‍ സെനറ്റ് പാസാക്കാത്തതിനാല്‍ ഫെഡറല്‍ ഏജന്‍സികളുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം നിശ്ചലമായി. ‘ഷട്ട് ഡൗണ്‍’ എന്നാണ് ഇതറിയപ്പെടുന്നത്. ഇേന്റണല്‍ റവന്യൂ സര്‍വിസിലെ 45,500 പേരോട് തിങ്കളാഴ്ച ജോലിക്ക് ഹാജരാകേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ധനവിനിയോഗ ബില്ലിന് സെനറ്റില് 50 വോട്ട് അനുകൂലമായി കിട്ടിയപ്പോള് 49 പേര് എതിര്ത്തു. 100 അംഗ സെനറ്റില് ധനബില് പാസാകാന് 60 അംഗങ്ങളുടെ പിന്തുണ വേണം. റിപ്പബ്ലിക്കന്‌സിന് 51 അംഗങ്ങള് മാത്രമുള്ള സാഹചര്യത്തില് ഡെമോക്രാറ്റുകളുടെ പിന്തുണ നേടിയെടുക്കാതെ ബില് സെനറ്റില് നടന്നുകൂടില്ല. പ്രതിസന്ധി മറികടക്കാന് ബില്ലിന് കേവല ഭൂരിപക്ഷം മതിയെന്ന ആവശ്യം പ്രസിഡന്റ് ഡോണള്ഡ് ട്രമ്പ് മുന്നോട്ടു വച്ചിട്ടുണ്ട്.

കുട്ടികളായിരിക്കെ അമേരിക്കയില് പ്രവേശിച്ച ഏഴു ലക്ഷത്തോളം പേര്‍ക്ക് (‘ഡ്രീമേഴഴ്‌സ്) സംരക്ഷണം ഏര്‌പ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ നിലപാടും, അതിര്ത്തി സംരക്ഷണത്തിന് കൂടുതല് ഫണ്ട് അനുവദിക്കണമെന്നും, കുടിയേറ്റ പരിഷ്‌കരണ നടപടി വേണമെന്നുള്ള റിപ്പബ്ലിക്കന്‌സിന്റെ വാശിയും തമ്മില് യോജിക്കാതെ വന്നതാണ് ധനവിനിയോഗ ബില്ലിന്റെ വഴി തടയുന്നത്. തിങ്കളാഴ്ച പുലര്‌ച്ചെയുള്ള വോട്ടെടുപ്പിലും ബില് പാസാകാതെ വന്നാല് പതിനായിരിക്കണക്കിന് ഫെഡറല് ജീവനക്കാര്ക്ക് തിങ്കളാഴ്ച മുതല് ശമ്പളരഹിത അവധിയില് പ്രവേശിക്കേണ്ടി വരും. ഇതിനു മുമ്പ് 2013 ല് സര്ക്കാര് ‘ഷട്ട്ഡൗണ്’ ഉണ്ടായത് 16 ദിവസം കഴിഞ്ഞാണ് പരിഹരിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: