അയര്‍ലണ്ടില്‍ തൊഴിലിടങ്ങളില്‍ അസമത്വം കൂടിവരുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ തൊഴില്‍ രംഗത്ത് അസമത്വം വര്‍ധിക്കുന്നു. ഗാല്‍വേ-ലീമെറിക് യൂണിവേഴ്‌സിറ്റിയുടെ വര്‍ക്ക് പ്ലെയിസ് ബിഹേവിയര്‍ സര്‍വേ ആണ് പഠനഫലം പുറത്തുവിട്ടിരിക്കുന്നത്. ഓരോ അഞ്ചുപേരിലും രണ്ടാള്‍ക്ക് വീതം ജോലിസ്ഥലങ്ങളായില്‍ അസമത്വം നേരിടുന്നത്.

സീനിയര്‍ ഉദ്യോഗസ്ഥയില്‍ നിന്നും പലതരത്തിലുള്ള പീഡനങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂരിഭാഗം ഓര്‍ഗനൈസേഷനുകളിലും ഇത്തരം പീഡനങ്ങള്‍ തടയാനുള്ള നിയമാവലികള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് കാര്യക്ഷമമല്ലെന്ന് തന്നെയാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ ഓര്‍ഗനൈസേഷനെക്കാള്‍ പൊതുമേഖലയിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പഠന റിപ്പോര്‍ട്ട് Occupational Safety And Health Commission ന് സമര്‍പ്പിച്ചു. തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴിലിടങ്ങളില്‍ സംരക്ഷവും ഉറപ്പുവരുത്തുന്ന പ്രൊഫഷണല്‍ സ്ഥാപനമാണിത്. ജോലിസ്ഥലങ്ങയില്‍ എല്ലാവര്ക്കും അവകാശങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് കൈപ്പറ്റിയ ശേഷം സംഘടന പറയുന്നു. തൊഴിലിടങ്ങലയില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്ങ്ങള്‍ക്ക് ഈ സര്വേഫലത്തിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷന്റെ ഇടപെടലുകളുണ്ടായേക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: