ഇനി ഗൂഗിള്‍ ഓഡിയോ ബുക്ക്സ് പുസ്തകം വായിച്ചു കേള്‍പ്പിക്കും

 

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഓഡിയോ ബുക്ക്സ് വിഭാഗം ആരംഭിച്ചു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങളിലാണ് ഗൂഗിള്‍ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഓഡിയോ ബുക്സിന്റെ സഹായത്തോടെ ഗൂഗിള്‍ അസിസ്റ്റന്റിനോട് നിങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചു തരാന്‍ ആവശ്യപ്പെടാം.

പുസ്തം വായിച്ച് കേള്‍ക്കാന്‍ ആഗ്രഹമുള്ളവര്‍ക്കായി ഞങ്ങള്‍ ഇന്ന് ഗൂഗിള്‍ ഓഡിയോ ബൂക്ക്സ് അവതരിപ്പിക്കുകയാണ്. ഓഡിയോ ബുക്ക്സുമായി ബന്ധിപ്പിച്ച ഗൂഗിള്‍ അസിസ്റ്റന്റ് ആന്‍ഡ്രോയിഡ് ഐഓഎസ്, ക്രോംകാസ്റ്റ്, ആന്‍ഡ്രോയിഡ് വെയര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ലാപ്ടോപ് എന്നിവയില്‍ ലഭ്യമാവും. ഗൂഗിള്‍ പ്ലേ ബുക്സ് പ്രൊഡക്റ്റ് മാനേജ്മെന്റ് മേധാവി ഗ്രേഗ് ഹാര്‍ട്രെല്‍ പറഞ്ഞു.

പ്രമുഖരായ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഓഡിയോ ബുക്സില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ വായിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിന് ‘ ഓകെ ഗൂഗിള്‍ റീഡ് മൈ ബുക്ക്’ എന്ന് കമാന്റ് നല്‍കിയാല്‍ മതി. ഗൂഗിള്‍ ഹോം സ്പീക്കറിലും ഈ സൗകര്യം ലഭ്യമാവും.

ഓഡിയോ ബുക്സ് സേവനം ലഭിക്കാന്‍ പണം നല്‍കി വരിക്കാരാകേണ്ടതില്ല. എന്നാല്‍ ഓഡിയോ ബുക്ക് വാങ്ങേണ്ടി വരും. വാങ്ങുന്നതിന് മുമ്പ് ഓഡിയോ ബുക്ക് അല്‍പനേരം കേട്ട് നോക്കാവുന്നതാണ്. ‘ഓകെ ഗൂഗിള്‍ ഹൂ ഇസ് ദി ഓതര്‍’ ഒകെ ഗൂഗിള്‍ സ്റ്റോപ്പ് പ്ലെയിങ് ഇന്‍ 20 മിനിറ്റിസ്’ തുടങ്ങിയ കമാന്റുകളും ഗൂഗിള്‍ അസിസ്റ്റന്റിന് നല്‍കാം.

ഒരു പുസ്തകം ഒന്നിലധികം ഉപകരണങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. അതായത് ആദ്യം നിങ്ങള്‍ ഫോണ്‍ വഴി കേട്ട പുസ്തകം പിന്നീട് ടാബിലോ മറ്റേതെങ്കിലും ഉപകരണം വഴിയോ കേള്‍ക്കാവുന്നതാണ്.

https://www.youtube.com/watch?v=fBPz1JbZoGg

ഡികെ

 

Share this news

Leave a Reply

%d bloggers like this: