എച്ച്-1ബി വിസ അനുവദിക്കുന്നത് വര്‍ധിപ്പിക്കാന്‍ അമേരിക്കയില്‍ ബില്‍: ഇന്ത്യയ്ക്ക് നേട്ടമാവും

 

ബാല്യത്തില്‍ അമേരിക്കയിലെത്തുകയും ഇപ്പോള്‍ നിയമപരമായി അനധികൃത കുടിയേറ്റക്കാരായി വിലയിരുത്തുകയും ചെയ്യുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ തുറന്ന സമീപനമാണ് തനിക്കുള്ളതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പത്തോ പന്ത്രണ്ടോ വര്‍ഷത്തിനകം ഇവരെ പൗരന്മാരാക്കുന്നതില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് ട്രംപ് വെളിപ്പെടുത്തി.

എച്ച്-1ബി വിസ ഉടമകളുടെ ജീവിതപങ്കാളിക്കും ആശ്രിത മക്കള്‍ക്കും ജോലി ചെയ്യാനുള്ള അംഗീകാരം, വിസ ഉടമകള്‍ക്ക് നിയമാംഗീകാരം നഷ്ടപ്പെടാതെ ജോലി മാറാനുള്ള അവസരം എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ബില്‍. ഭേദഗതി ബില്ലിനെ പിന്തുണച്ചു കൊണ്ട് മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്രമുഖ ഐ.ടി കമ്പനികളും യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സും രംഗത്തെത്തി.

ആഗോള മാര്‍ക്കറ്റില്‍ മത്സരാധിഷ്ടിത സമ്ബദ് വ്യവസ്ഥയെ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് സെനറ്റര്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ ബില്‍ വരുന്നതോടെ കമ്പനികളുടെ ആവശ്യത്തിനനുസരിച്ച് വിസകള്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍, ഈ സാമ്ബത്തിക വര്‍ഷത്തില്‍ 1,10,000 വിസ അധികമായി അനുവദിക്കും. അത്രയും ഒഴിവുകളുണ്ടെന്നാണ് കണക്കുകള്‍.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: