ഡാര്‍ട്ട് സര്‍വീസില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ഐറിഷ് റെയില്‍

ഡബ്ലിന്‍: വീല്‍ചെയറില്‍ ഉള്ളവര്‍ക്ക് മണിക്കൂറുകള്‍ക്കകം സേവനങ്ങളെത്തിക്കാന്‍ ഐറിഷ് റെയില്‍ സൗകര്യമൊരുക്കുന്നു. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍, യാത്ര ചെയ്യാന്‍ മറ്റുള്ളവരുടെ സഹായം തേടേണ്ടവര്‍ തുടങ്ങിയ അവശ വിഭാഗങ്ങള്‍ക്ക് 4 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ഏതൊരു ഡാര്‍ട്ട് സ്റ്റേഷനിലും സഹായത്തിന് റെയില്‍വേ ജീവനക്കാരുണ്ടാകും.

ഡാര്‍ട്ട് സര്‍വീസില്‍ യാത്ര ചെയ്യാത്ത അംഗപരിമിതര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിവിധ സ്റ്റേഷനുകളില്‍ സഹായം ലഭിക്കുന്ന സംവിധാനം നിലവിലുണ്ടെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് സാധ്യമാക്കുന്ന പദ്ധതി ആദ്യമായാണ് പ്രാവര്‍ത്തികമാക്കുന്നത്. വീല്‍ചെയര്‍ യാത്രികര്‍ 24 മണിക്കൂറിനുള്ളില്‍ യാത്ര വിവരങ്ങള്‍ റെയില്‍വേയില്‍ അറിയിച്ചാലും പലപ്പോഴും ഈ സമയം അവസാനിക്കുന്നതിന് മുന്‍പ് മാത്രമാണ് സഹായം ലഭിച്ചിരുന്നത്. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ട അനുഭവങ്ങളും ഇത്തരക്കാര്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ഐറിഷ് വീല്‍ചെയര്‍ അസോസിയേഷന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് പുതിയ സംവിധാനം. യാത്ര ചെയ്യേണ്ടവര്‍ സഹായം ലഭിക്കാന്‍ 4 മണിക്കൂര്‍ മുന്‍പ് മാത്രം റെയില്‍വേയില്‍ അറിയിച്ചാല്‍ മതിയാകും. ഏതു സ്റ്റേഷനിലാണ് സഹായം ലഭിക്കേണ്ടതെന്നും റെയില്‍വേയില്‍ അറിയിക്കുക. ഇന്ന് തുടക്കമിടുന്ന പദ്ധതി ആദ്യഘട്ടത്തില്‍ Connolly മുതല്‍ Howth വരെയാണ് നടപ്പാക്കുന്നത്. തുടര്‍ന്ന് ഇത് മറ്റ് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും നിര്‍ബന്ധമാക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: