Daffodils, Musical Night A Live Event ഇന്ന് വൈകിട്ട് 5 ന് റാത്തോത്തില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഒരു പറ്റം സംഗീത പ്രേമികളുടെ കൂട്ടായ്മയായ Daffodils അയര്‍ലണ്ടിലെയും യു.കെയിലെയും പ്രമുഖ ഗായകരേയും ടെക്‌നീഷ്യന്മാരെയും ഉള്‍പ്പെടുത്തി അയര്‍ലണ്ട് മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഒരുക്കുന്ന സംഗീത സന്ധ്യ Daffodils, Musical Night A Live Event ജനുവരി 27 ശനിയാഴ്ച റാത്തോത്തില്‍ അരങ്ങേറുന്നു. മറ്റെല്ലാ സംഗീത നിശയില്‍ നിന്നും വ്യത്യസ്തമായി മുഴുനീള ലൈവ് ഓര്‍ക്കസ്‌ട്രേഷനോടൊപ്പം അതിമനോഹരമായ ഗാനങ്ങളുമായി ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് മികവുറ്റ കലാകാരന്മാരും കലാകാരികളുമാണ്.

ജനുവരി 27 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് റാത്തോത്ത് Venue Thetare ല്‍ നടത്തപ്പെടുന്ന സംഗീത നിശ നിള ഫുഡ്‌സ്, സ്‌കൈലൈന്‍ ട്രാവല്‍സ്,സ്‌പൈസ് ബസാര്‍, ചിത്രം ടി.വി തുടങ്ങിയവരാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. റോയല്‍ കാറ്ററേഴ്‌സിന്റെ വൈവിധ്യമാര്‍ന്ന ഭക്ഷണ ശ്രേണിയുടെ സ്റ്റാള്‍ മിതമായ നിരക്കില്‍ സംഗീത നിശയിലുട നീളം പ്രവര്‍ത്തിക്കുന്നതായിരിക്കും.

പ്രവാസ ജീവിതം ദൈനംദിനം സമ്മാനിക്കുന്ന പിരിമുറക്കങ്ങളും ജോലിത്തിരക്കും മാറ്റി വെച്ച് സംഗീത സാന്ദ്രമായ ഒരു നല്ല സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും Daffodils സ്‌നേഹപുരസരം ജനുവരി 27 ശനിയാഴ്ച രാത്തോത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും
വിനോദ് 0874163710
അന്‍സാര്‍ 0872058318
രാജേഷ് 0860866988
സജേഷ് 0833715000

 

Share this news

Leave a Reply

%d bloggers like this: