100 ശതമാനം വിദ്യാര്‍ത്ഥികളെയും തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിന് പ്രാപ്തമാക്കി മാതൃകയായത് 5 സ്‌കൂളുകള്‍ മാത്രം

ഡബ്ലിന്‍: കഴിഞ്ഞ 9 വര്‍ഷമായി 100 ശതമാനം വിദ്യാര്‍ത്ഥികളെയും തേര്‍ഡ് ലെവലയില്‍ എത്തിച്ചത് അയര്‍ലണ്ടിലെ 5 മാതൃകാ വിദ്യാലയങ്ങളാണെന്ന് പഠനങ്ങള്‍. രാജ്യത്ത് 700 സ്‌കൂളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് 5 മാതൃക വിദ്യാലയങ്ങളെ കണ്ടെത്തിയത്. Presentation College Cork, Cistercian college; Roscrea: Tipperary, Mount Anville: Dublin, Colaiste losagain: Dublin, St. Mary’s in Rathmines എന്നീ സ്‌കൂളുകളാണ് ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ എന്നാണ് സര്‍വേഫലം. ബാക്കി വരുന്ന 695 സ്‌കൂളുകളിലും വിജയ ശതമാനം 60 ശതമാനത്തിന് താഴെയാണെന്നും സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഏകദേശം 20-ല്‍ കൂടുതല്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് നിലവാരമുള്ളതെന്നും കണക്കാക്കപ്പെട്ടു. കുട്ടികളുടെ നിലവാരത്തകര്‍ച്ച ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരും കാലങ്ങളില്‍ വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ എടുത്തു പറയുന്നു. പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന വിഷയങ്ങളില്‍ വേണ്ടത്ര പരിജ്ഞാനമില്ലായ്മയും സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: