പതഞ്ജലി ബ്രാന്‍ഡില്‍ കഞ്ചാവും വില്‍പനയ്ക്കെത്തുമോ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രവാഹം

 

ന്യൂഡല്‍ഹി:  കഞ്ചാവ് നിയമവിധേയമാക്കാനും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കാനും യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ നീക്കം തുടങ്ങി. കഞ്ചാവിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ചില രാഷ്ട്രീയ നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഞ്ചാവിന്റെ ഔഷധ വാണിജ്യ സാധ്യതകളെ കുറിച്ച് പതഞ്ജലി പഠനം നടത്താന്‍ ഒരുങ്ങുന്നത്. ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്ന് കൂടിയാണ് കഞ്ചാവെന്ന് ആയുര്‍സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് പതഞ്ജലി കമ്പനി സിഇഒ ബാലകൃഷ്ണ. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനി.

1985 മുതലാണ് ഇന്ത്യയില്‍ കഞ്ചാവ് വില്പന പൂര്‍ണമായും നിരോധിച്ചത്. ക്രിമിനല്‍ കുറ്റമായി കഞ്ചാവ് ഉപയോഗത്തെയും വില്പനയെയും നിര്‍വചിച്ചതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാം തികഞ്ഞൊരു ബിസിനസ്സ് അവസരമാണ് ഇല്ലാതായതെന്ന് ബാലകൃഷ്ണ കഴിഞ്ഞ മാസം ഒരു പൊതുപരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഔഷധക്കൂട്ടിനായി കഞ്ചാവ് ഉപയോഗിക്കുന്നത് വിഷാംശങ്ങളെല്ലാം പൂര്‍ണമായും നീക്കം ചെയ്ത ശേഷമായിരിക്കുമെന്നും ബാലകൃഷ്ണ പറഞ്ഞു.

കഞ്ചാവിന് ലഹരി നല്‍കുക എന്നതിലപ്പുറം വിവിധ ഗുണങ്ങള്‍ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്.പതഞ്ജലിയുടെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരിരിക്കുകയാണ്. ബാബാ രാംമേദ് കഞ്ചാവ് ഇനിമുതല്‍ കുപ്പിയിലടച്ച് വീടുകളിലെത്തിക്കും എന്നാണ് ചിലര്‍ പരിഹസിക്കുന്നത്.

https://twitter.com/Vishj05/status/961898761248129024?ref_src=twsrc%5Etfw&ref_url=https%3A%2F%2Fsouthlive.in%2Fmirror%2Fsocial-stream%2Fegalise-marijuana-in-india-says-ramdev-patanjali%2F

ഡികെ

 

Share this news

Leave a Reply

%d bloggers like this: