‘മലയാളം’ സംഘടനയുടെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 24ന്

‘മലയാളം’ കലാസാംസ്‌കാരിക സംഘടനയുടെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 24 ശനിയാഴ്ച വൈകിട്ട് അഞ്ചിന് താലാ ആയില്‍സ്ബറിയിലുള്ള മാര്‍ട്ടിന്‍ ഡിപോറസ് സ്‌കൂള്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നു.2018 19 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും പ്രവര്‍ത്തനസമിതി അംഗങ്ങളെയും പ്രസ്തുത യോഗത്തില്‍ വച്ചു തിരഞ്ഞെടുക്കും.

കേരളത്തിന്റെ തനതായ സംസ്‌കാരം അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അനുഭവവേദ്യമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ കലാപരവും, സാംസ്‌കാരിക, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലും കഴിഞ്ഞ11 വര്‍ഷങ്ങളായി സജീവമായ ഇടപെടലുകള്‍ ‘മലയാളം ‘സംഘടന നടത്തിക്കൊണ്ടിരിക്കുന്നു.ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താല്പര്യമുള്ള അയര്‍ലണ്ടിലെ മുഴുവന്‍ മലയാളികളെയും വാര്‍ഷിക പൊതു യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

 

Share this news

Leave a Reply

%d bloggers like this: