തോമസ് ചാണ്ടിക്കെതിരായ നോട്ടീസില്‍ പിഴവ്; കലക്ടര്‍ക്ക് വിമര്‍ശനം; തിരിച്ചു വരുമെന്ന് ടി.വി അനുപമ

 

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയതില്‍ പ്രതിഷേധവുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ. കവയത്രി നിഖിത ഖില്ലിന്റെ വരികള്‍ ഉദ്ധരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് കുറിപ്പിലൂടെയാണ് അനുപമ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.

നേരത്തെ തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ രണ്ടു നോട്ടിസുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നോട്ടിസ് നല്‍കിയത് തെറ്റായ സര്‍വേ നമ്പരിലാണെന്നു കോടതി കണ്ടത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തല്‍ ആരോപണത്തില്‍ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടിസ്. ഈ നോട്ടിസില്‍ ബ്ലോക്ക് നമ്പരും സര്‍വേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തല്‍ നോട്ടിസും കലക്ടര്‍ അയച്ചിരുന്നു. കോടതിയില്‍ ഇക്കാര്യം കലക്ടര്‍ അറിയിച്ചു. ഇരു നോട്ടിസുകളും പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി നോട്ടിസ് റദ്ദാക്കിയത്.

കലക്ടര്‍ പുറപ്പെടുവിച്ച ആദ്യ നോട്ടിസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി ഫെബ്രുവരി 21നു സ്റ്റേ ചെയ്തിരുന്നു. ഇന്നു കേസ് വീണ്ടും പരിഗണിക്കുന്നതു വരെയാണു സ്റ്റേ അനുവദിച്ചിരുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാതിരിക്കണമെങ്കില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 17നാണ് കലക്ടര്‍ നോട്ടിസ് പുറപ്പെടുവിച്ചത്.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് അയച്ച രണ്ടാമത്തെ നോട്ടീസില്‍ പിഴവുകളൊന്നും വന്നിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഐഎഎസ് വ്യക്തമാക്കി. രണ്ടാമത്തെ നോട്ടീസിലും തെറ്റു പറ്റിയതായാണ് കോടതിക്ക് ബോധ്യപ്പെട്ടതെങ്കില്‍ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തുമെന്ന് അനുപമ പറഞ്ഞു.

ആദ്യ നോട്ടീസില്‍ സര്‍വ്വേ നമ്പറിലെ തെറ്റി പോയത് ടൈപ്പ് ചെയ്യുന്നതിനിടയില്‍ വന്ന പിഴവോ മറ്റോ ആകാം. എന്തായാലും തെറ്റു വന്നതില്‍ എന്തെങ്കിലും സംശയം എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും അനുപമ വ്യക്തമാക്കി. തോമസ് ചാണ്ടി വിഷയത്തില്‍ ഏറെ കൈയ്യടി കിട്ടിയ ഉദ്യോഗസ്ഥ ആയിരുന്നു അനുപമ. തോമസ് ചാണ്ടിയുടെ രാജിക്ക് പോലും വഴിവച്ച റിപ്പോര്‍ട്ടുകള്‍ അനുപമ തയ്യാറാക്കിയവ ആയിരുന്നു. അനുപയ്ക്ക് ഫേസ്ബുക്കില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനുപമയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് കുറിപ്പിന് താഴെയുള്ള കമന്റുകള്‍ എല്ലാം തന്നെ.

 

 

Share this news

Leave a Reply

%d bloggers like this: