എനര്‍ജി ഡ്രിംങ്ക് വില്‍പ്പനയില്‍ നിയന്ത്രണവുമായി കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍; പതിനാറ് വയസിന് താഴെയുള്ളവര്‍ക്ക് വില്‍പ്പന നിരോധിച്ചു

എനര്‍ജി ഡ്രിംങ്ക് വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഗലകള്‍ രംഗത്തുവന്നു. പതിനാറ് വയസിന് താഴെയുളളവര്‍ക്ക് ലിറ്ററില്‍ 150മില്ലി ഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിംങ്കുകള്‍ ഇനി വില്‍ക്കില്ലെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. അസ്ഡ,വെയറ്റ്റോസ്, ടെസ്‌ക്കോ, കോപ്പ് എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളുടെ കൂടെ ബൂട്ട്സും ഇപ്പോള്‍ വില്‍പ്പന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ഉപയോഗവും ആരോഗ്യപ്രശ്നങ്ങളുമാണ ഈ നിയന്ത്രണത്തിനു കാരണമെന്ന് കോപ്പ് ഗ്രൂപ്പ് അറിയിച്ചു. ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയും കഫീനുമാണ് എനര്‍ജി ഡ്രിംങ്കുകളില്‍ ഉള്ളത്. സെയിന്‍സ്ബറിസ്, മോറിസണ്‍ തുടങ്ങിയ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളും ഈ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. കോപ്പ്, അല്‍ദി തുടങ്ങിയവര്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടങ്ങിയ നിയന്ത്രണം ബൂട്ട്സ്, അസ്ഡ, വെയറ്റ്റോസ്, മോറിസണ്‍സ് തുടങ്ങിയവര്‍ മാര്‍ച്ച് അഞ്ച് മുതല്‍ വില്‍പ്പന നിയന്ത്രണം കൊണ്ടുവന്നു.

ഉപഭോക്താക്കളുടെ ആരോഗ്യം തങ്ങളുടെ പ്രധാന ലക്ഷ്യമാണെന്ന് ബൂട്ട്സ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. കുട്ടികള്‍ എനര്‍ജി ഡ്രിംങ്ക്കള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും തങ്ങള്‍ കേള്‍്ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കമ്പനി അറിയിച്ചു. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തുവന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: