അയര്‍ലണ്ടിനെ കീര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്

ഡബ്ലിന്‍: സെന്റ് പാട്രിക് ഡേയുമായി ബന്ധപ്പെട്ട യു.എസ് പര്യടനത്തിനെത്തിയ ഐറിഷ് പ്രധാനമന്ത്രിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉജ്വല സ്വീകരണം. വൈറ്റ് ഹൗസില്‍ സംഭാഷണം നടത്തുന്നതിനിടയില്‍ അയര്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ ട്രമ്പ് ആഗ്രഹം പ്രകടിപ്പിച്ചു. അയര്‍ലണ്ടിനെ കൂടുതല്‍ സ്‌നേഹിക്കുന്നുവെന്ന് അറിയിച്ച ട്രംപ് യു.എസ്സിലെ ഐറിഷ് കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഐറിഷ് പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി.

വടക്ക്-തെക്കന്‍ അയര്‍ലന്‍ഡുകളുടെ അതിര്‍ത്തി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ യു.എസ് പ്രസിഡന്റ് വ്യക്തമാക്കി. അയര്‍ലണ്ടിലെ ജനപ്രീയനായ പ്രധാനമന്ത്രിക്കൊപ്പം കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ട്രംപ് വരേദ്കറിനെ അറിയിച്ചു. വ്യപാരം, പ്രതിരോധം, സൈബര്‍ സുരക്ഷാ തുടങ്ങിയ മേഖലകളെക്കുറിച്ചും ഇരുവരും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഐറിഷ്-അമേരിക്കന്‍ ബന്ധങ്ങള്‍ ശക്തമാക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഫലപ്രദമാക്കുമെന്നും ട്രംപ് വരേദ്കറിനെ അറിയിക്കുകയായിരുന്നു.

അയര്‍ലണ്ടിലെ ഗോള്‍ഫ് ക്ലബിനെക്കുറിച്ച് പറഞ്ഞ ട്രംപ് അയര്‍ലന്‍ഡ് തനിക്ക് മാതൃരാജ്യം പോലെയാണെന്ന് അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി തുടരാന്‍ താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരേദ്കറിനോട് അഭിപ്രായപ്പെട്ടു.

എ എം

Share this news

Leave a Reply

%d bloggers like this: