പെട്രോള്‍ വില കുതിക്കുന്നു: ഡബ്ലിനില്‍ പൊള്ളുന്ന വില

ഡബ്ലിന്‍: അയര്‍ലണ്ടിലെ വാഹന ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും കൂടിയ വിലനിരക്കാണ് മാര്‍ച്ച് മാസത്തില്‍ നേരിട്ടത്. ഒരു ലിറ്റര്‍ പെട്രോളിന് 137.6 സെന്റ് വില ഉയര്‍ന്നപ്പോള്‍ ഡീസല്‍ വില 127.1 സെന്റ് ആയും വര്‍ധിച്ചു.

A A Fuel Price നടത്തിയ സര്‍വേയില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇന്ധനവിലയില്‍ വ്യത്യാസമുള്ളതായി കണ്ടെത്തി. ഐറിഷ് നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലനിരക്ക് ഏറ്റവും കൂടുതല്‍ ഡബ്ലിന്‍ തന്നെയാണ്. ഡബ്ലിനില്‍ ലിറ്റര്‍ പെട്രോളിന് 138.5 സെന്റും, ഡീസലിന് 128 സെന്റും നല്‍കേണ്ടി വരും.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവ് ഇന്ധനവിലയിലും വര്‍ദ്ധനവ് ഉണ്ടാക്കിയെന്ന് AA ഡയറക്ടര്‍ ഓഫ് കണ്‍സ്യുമര്‍ അഫേഴ്സ് കൊണാര്‍ ഫോഗ്നന്‍ അറിയിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 72 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: