ലിഗ ശ്വാസം മുട്ടി മരിച്ചതാവാമെന്ന് ഫോറന്‍സിക് ഡോക്ടര്‍; വിദഗ്ധ അന്വേഷണത്തിന് പോലീസ് സംഘം

ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ലിഗ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം.ഇതവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അന്തിമ നിഗമനം രാസപരിശോധനാ ഫലം കിട്ടിയശേഷം മാത്രമേ വെളിവാകൂ. ലിഗയെ കോവളത്ത് വിട്ട ഓട്ടോ ഡ്രൈവറുടെ മൊഴിയും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ലിഗയുടെ മൃതദേഹത്തില്‍ കിടക്കുന്ന ജാക്കറ്റ് കോവളത്ത് കൊണ്ടു വിടുമ്പോള്‍ ലിഗ ധരിച്ചിരുന്നില്ലെന്നാണ് ഓട്ടോ ഡ്രൈവരുടെ മൊഴി. ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇല്‍സിയും പറഞ്ഞിരുന്നു. മാത്രമല്ല തിരുവല്ലത്തെ കണ്ടല്‍കാടില്‍ ലിഗ എങ്ങിനെ എത്തിയതെന്ന ദുരൂഹതയും ബലപ്പെടുകയാണ്. ലിഗയെ കടവ് കടത്തിയിട്ടില്ലെന്നാണ് കടത്തുകാരനും നല്‍കിയ മൊഴിയില്‍ പറയുന്നത്.

സ്വാഭാവിക മരണമെന്ന പോലീസിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് ഫോറന്‍സികിന്റെ നിഗമനവും മറ്റ് മൊഴികളും. മരണത്തെ കുറിച്ച് ലിഗയുടെ ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയതോടെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുകയായിരുന്നു. മൂന്ന് എസിപിമാരെ സംഘത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആക്കിയിട്ടുണ്ട്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധനാ ഫലവും ഇതു വരെ ലഭിച്ചിട്ടില്ല.

മരണത്തെ കുറിച്ച് ലിഗയുടെ ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയതോടെ വിശദമായ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. മൂന്നു എ.സി.പിമാരെ സംഘത്തിലുള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഐ.ജി മനോജ് എബ്രഹാം തന്നെ അന്വേഷസംഘത്തെ നയിക്കും. ലിഗ എങ്ങനെ തിരുവല്ലത്തെ കണ്ടല്‍ക്കാട് പ്രദേശത്ത് എത്തി, ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും അന്വേഷിക്കുക. മരിച്ചത് ലിഗയാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലേക്ക് അയച്ചിട്ടുണ്ട്.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: