ഓള്‍ അയര്‍ലണ്ട് വടം വലിമത്സരം ജൂണ്‍ രണ്ടിന്

സോഡ്‌സ് മലയാളികളുടെ ആഭിമുഖ്യത്തില്‍ മെയ് 12 )0 തിയതി നടത്താന്‍ ഇരുന്ന വടം വലി മത്സരം പല ടീമുകളുടേയും ആവശ്യാ പ്രകാരം ജൂണ്‍ രണ്ടിലേക്ക് മാറ്റിയതായിഅറിയിച്ചുകൊള്ളുന്നു. ജൂണ്‍ രണ്ടിന് ഉച്ചക്ക് ഒരു മണി യോടെ സ്വോഡ്സ്സിലെ അതിവിശാലമായ ന്യൂ ബ്രിഡ്ജ് പാര്‍ക്ക് (ഡോണാബേറ്റ്) മൈതാനത്ത് മത്സരങ്ങള്‍ ആരംഭിക്കുന്നതാണെന്നറിയിക്കുന്നു , സ്ത്രീകള്‍ക്കു,18 വയസില്‍ താഴ്ചയുള്ള കുട്ടികള്‍ക്കും മത്സരിക്കാന്‍ അവസ്സരം ഉണ്ടായിരിക്കുന്നതാണ് .

7 പേര് അടങ്ങുന്ന ടീം ഓപ്പണ്‍ വെയിറ്റ് ആയിരിക്കും മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ മുന്‍കൂര്‍ ആയി രജിസ്റ്റര്‍ ചെയേണ്ടതാണ്.ബുദ്ധിയും, വാശിയും,ശക്തിയും,പരിഭവവും എല്ലാം കമ്പകയറില്‍ തീര്‍ക്കുന്ന കരുത്തന്‍ മാരുടെ മല്‍സരം കാണാന്‍ എല്ലാ വടംവലി പ്രേമികളെയും സോഡ്സ്സിലെ പച്ച വിരിച്ച മൈതാനത്തിലേക്ക് സോഡ്‌സ് മലയാളികള്‍ സ്വാഗതം ചെയുന്നു.മത്സര നിയമവാലികള്‍ക്കും രജിസ്‌ട്രേഷനും വിളിക്കുക

ജോര്‍ജ് പുറപ്പന്താനം 0879496521 ,
ജോബി അഗസ്‌റ്റൈന്‍ 0876846012 ,
ജെനീഷ് ഡി പുളിക്കന്‍ 0892475818,
സിബു ജോസ് 0877707793.

Share this news

Leave a Reply

%d bloggers like this: