സൂപ്പര്‍ ഡൂപ്പര്‍ ക്രീയേഷന്‍സിന്റെ ഡെയ്‌ലി ഡിലൈറ്റ് ബ്രയിന്‍സ്റ്റോമ് june 4 ന്

അയര്‍ലണ്ടിലെ കലാസ്‌നേഹികള്‍ക്കായി മനസ്സിന്റെ ഇന്ദ്രിയങ്ങളെയും ,വികാരങ്ങളെയും ആഴത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള വളരെ വ്യതസ്തമായ ഒരു കലാസന്ധ്യക്കു കളമൊരുങ്ങുന്നു .മനുഷ്യ മനസ്സുകളെ ഉള്‍ക്കണ്ണുകൊണ്ടു വായിക്കുവാനും , നിയന്ത്രിക്കുവാനുമുള്ള അപൂര്‍വ സിദ്ധികള്‍ കൈമുതലായുള്ള ലോകത്തിലെ തന്നെ എണ്ണമറ്റ മൈന്‍ഡ് റീഡിങ് സ്‌പെഷ്യല്സ്റ്റുകളിലൊരാളായ , മെന്റലിസ്‌റ് ആതി കാഴ്ചക്കാരെ അവ്ശ്വസനീയതയുടെ പരകോടിയില്‍ എത്തിക്കുവാന്‍ ജൂണ്‍ 4 നു ഐറിഷ് മണ്ണില്‍ കാലുകുത്തുന്നു .ആതിയോടൊപ്പം , പ്രായഭേദമെന്യേ സംഗീത പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന വയലിന്‍ ഇതിഹാസം ശബരീഷ് പ്രഭാകറും ഇമ്മോര്‍ട്ടല്‍ രാഗാ ബാന്‍ഡും, കഴിഞ്ഞ ഫെബ്രുവരിയില്‍ ഡബ്ലിനില്‍ നടന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് എന്ന തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം കലാ പ്രേമികളെ പ്രകമ്പനം കൊള്ളിക്കുവാന്‍ വീണ്ടും എത്തുകയാണ് .

ഇവരോടൊപ്പം വാട്‌സണ്‍ ട്വിന്‍ അക്കാദമി എന്ന പേരില്‍ ഡബ്ലിനില്‍ അറിയപ്പെടുന്ന ഐറിഷ് ഡാന്‍സ് സ്‌കൂളിലെ കലാകാരികളും ഇന്ത്യന്‍ നര്‍ത്തകരും ചേര്‍ന്നു വളരെ വ്യത്യസ്താമായ ഫ്യൂഷന്‍ നൃത്തച്ചുവടുകളുമായി വേദിയില്‍ അരങ്ങറുമ്പോള്‍ ജൂണ്‍ 4 നു ഡബ്ലിനിലെ കലാ സ്‌നേഹികള്‍ക്ക് അത്യപൂര്‍വമായ ഒരു കലാവിരുന്നു തന്നെ പ്രതീക്ഷിക്കാം .

ജൂണ്‍ 4 ആം തീയതി താലാ ഫിര്‍ഹൗസിലുള്ള സയന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് താല്പര്യമുള്ള സഹൃദയരായ എല്ലാ കലാസ്‌നേഹികളെയും ക്ഷണിച്ചുകൊള്ളുന്നു . ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപെടുക

Alex Jacob ; 0871237342
Sajan Sebastian ; 0868580915

Share this news

Leave a Reply

%d bloggers like this: