പ്രമുഖ നടന്‍ കലാശാല ബാബു അന്തരിച്ചു

കൊച്ചി: പ്രമുഖ സിനിമാ നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.

കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കുട്ടിയമ്മയുടെയും മകനായി 1955ല്‍ ജനിച്ചു. കോളെജ് വിദ്യാഭ്യാസകാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെ കലാരംഗത്തേയ്ക്ക് വന്ന കലാശാല ബാബു പിന്നീട് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്കെത്തിയ അദ്ദേഹം പിന്നീട് ചെറുതും വലതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ശ്രീദേവി (അമേരിക്ക),വിശ്വനാഥന്‍ (അയര്‍ലണ്ട്) എന്നിവര്‍ മക്കളാണ്. മരുമകന്‍:ദീപു(കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍,അമേരിക്ക).

പല സിനിമകളിലൂടെയും സഹതാരമായും വില്ലനായും തിളങ്ങിയ കലാശാല ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീടാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത്. സിനിമയില്‍ ഏറെയും വില്ലന്‍ വേഷങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. എന്റെ വീട് അപ്പൂന്റേയും, തൊമ്മനും മക്കളും, ലയണ്‍, റണ്‍വേ എന്നീ ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ടു കണ്‍ട്രീസ് , റണ്‍വേ, ബാലേട്ടന്‍, കസ്തൂരിമാന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളില്‍ അഭിനയിച്ചു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: