ആന്‍ ഫ്രാങ്ക് ഡയറിയിലെ ഒളിഞ്ഞുകിടന്ന പേജുകള്‍ പ്രസിദ്ധീകരിച്ചു.

കോപ്പന്‍ഹേഗന്‍: ആന്‍ ഫ്രാങ്ക് ഡയറിക്കുറിപ്പില്‍ ഒട്ടിച്ചേര്‍ന്നതിനാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതിരുന്ന പേജുകള്‍ ഡച്ച് മ്യൂസിയം പ്രസിദ്ധീകരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീതി അനുവാചകരിലേക്ക് നേരിട്ട് ആവാഹിച്ച ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളില്‍ ഒന്നാണ്. പരസ്പരം ഒട്ടിച്ചേര്‍ന്നതിനാല്‍ വായിച്ച് മനസിലാക്കാന്‍ കഴിയാതിരുന്ന പേജുകള്‍ ഹൈ റെസല്യൂഷന്‍ ഫോട്ടോഗ്രാഫിയുടെ സഹായത്തോടെ പ്രസിദ്ധീകരിക്കുകയായിരുന്നു.

വര്‍ഷങ്ങളായി യൂറോപ്പിലെ ചരിത്ര സ്ഥാപനങ്ങള്‍ ഇത് വായിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട പേജില്‍ ഇവരുടെ സ്വകാര്യ വിവരങ്ങള്‍ക്കൊപ്പം, ലൈംഗീക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്. 1944 -ല്‍ ആംസ്റ്റര്‍ഡാമില്‍ ഒളിവില്‍ കഴിഞ്ഞ ആന്‍ ഫ്രാങ്കിനെയും കുടുംബത്തെയും നാസി ഭരണകൂടം കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ എത്തിച്ചു. 1945 -ല്‍ ബെര്‍ജന്‍-ബെന്‍സണ്‍ ക്യാമ്പില്‍ വെച്ച് 15 -ആം വയസ്സില്‍ ആന്‍ ഫ്രാങ്ക് മരണത്തിന് കീഴടങ്ങി. ആന്‍ ഫ്രാങ്കിന്റെ മരണത്തിന് 2 വര്‍ഷത്തിന് ശേഷം പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പുകള്‍ മലയാളം ഉള്‍പ്പെടെ 60 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: