30 വര്‍ഷത്തെ ദുരൂഹതകള്‍ക്ക് വിരാമം; ജര്‍മന്‍ യുവതിയുടെ ഘാതകര്‍ അറസ്റ്റില്‍

ആന്ററിം: 30 വര്‍ഷത്തെ അന്വേഷങ്ങള്‍ക്കൊടുവില്‍ ജര്‍മന്‍ ബാക്ക് പാക്കര്‍ ഇന്‍കാ മരിയാ ഹോസറിന്റെ ഘാതകര്‍ അറസ്റ്റിലായി. ആന്ററിം കൗണ്ടിയിലെ ലോഗിലി മേഖലയില്‍ താമസിച്ചിരുന്ന 58, 61 വയസ്സ് പ്രായം വരുന്ന രണ്ടു പുരുഷന്മാരാണ് പി.എസ്.എന്‍.ഐ (പോലീസ് സര്‍വീസ് ഓഫ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്) പോലീസ് അറസ്റ്റ് ചെയ്തത്.

1988-ല്‍ സ്‌കോട്‌ലാന്‍ഡില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിലേക്ക് ബോട്ടില്‍ യാത്ര ചെയ്ത ഇന്‍കാ മരിയയെ പിന്നീട് ആരും ജീവനോടെ കണ്ടിരുന്നില്ല. അന്ന് 18 വയസ്സ് പ്രായം ഉണ്ടായിരുന്ന ഇവരെ കാണാതായി രണ്ടാഴ്ചക്ക് ശേഷം ആന്‍ട്രിമിലെ ബാലി പാട്രിക് ഫോറസ്റ്റിലെ ആളൊഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആ സമയത്ത് അന്വേഷണം ഊര്‍ജ്ജിതമായെങ്കിലും മരണവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ അന്വേഷണത്തെ വഴിമുട്ടിക്കുകയായിരുന്നു. ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതികള്‍ നേരത്തെ തന്നെ സംശയത്തിന്റെ നിഴലില്‍ ഉണ്ടായിരുന്നവര്‍ ആണ്. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ച് ദീര്‍ഘകാലത്തെ അന്വേഷണത്തിന് ഒടുവില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: