വരേദ്കര്‍ ഓറഞ്ച് ഓര്‍ഡര്‍ സന്ദര്‍ശനത്തില്‍

ബെല്‍ഫാസ്റ്റ് : മന്ത്രി ലിയോ വരേദ്കര്‍ വടക്കന്‍ അയര്‍ലണ്ട് സന്ദര്‍ശനത്തില്‍. ബെല്‍ഫാസ്റ്റിലെ ഷോംബെര്‍ഗ് ഹൗസില്‍ ഓറഞ്ച് ഓര്‍ഡര്‍ സന്ദര്‍ശിക്കുന്ന ആദ്യ ഐറിഷ് പ്രധാനമന്ത്രി എന്ന പേര് ലിയോ സ്വന്തമാക്കി. ഇവിടെ റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലെ ഓറഞ്ച് ലോഡ്ജ് അംഗങ്ങളെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. വടക്കന്‍ അയര്‍ലണ്ടിലെ പ്രൊട്ടസ്റ്റന്റ് ഫ്രറ്റേണല്‍ ഓര്‍ഡര്‍ ആണ് ഓറഞ്ച് ഓര്‍ഡര്‍ എന്നറിയപ്പെടുന്നത്.

വരേദ്കറിന്റെ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന വടക്കന്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമാണിത്. ബെല്‍ഫാസ്റ്റില്‍ ചില കമ്മ്യൂണിറ്റി പ്രോഗ്രാമുകളിലും വരേദ്കര്‍ പങ്കെടുക്കും. ലിയോയുടെ സന്ദര്‍ശനത്തോടെ വടക്കന്‍ അയര്‍ലണ്ടില്‍ വീണ്ടും അബോര്‍ഷന്‍ പ്രക്ഷോഭങ്ങള്‍സജീവമായേക്കുമെന്ന് കരുതപ്പെടുന്നു. ഭരണകൂടത്തിന് ഏറെ വെല്ലുവിളി നേരിടുന്ന സമയത്തുള്ള വരേദ്കറിന്റെ യാത്രയില്‍ വടക്കന്‍ ഭരണകൂടത്തിന്റെ നെഞ്ചിടിപ്പ് കൂടുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

അയര്‍ലണ്ടില്‍ സ്വവര്‍ഗ, അബോര്‍ഷന്‍ വിഷയങ്ങളില്‍ അനുകൂല നിലപാടുള്ള വരേദ്കര്‍ ,വടക്കന്‍ യാത്രയില്‍ ഇത്തരം കാര്യങ്ങളിലുള്ള അഭിപ്രായ പ്രകടനം നടത്തുമോ എന്ന ആശങ്കയും ഭരണകൂടത്തിന് ഉണ്ടെന്നാണ് ഇവിടെ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. യുണൈറ്റഡ് അയര്‍ലന്‍ഡ് എന്ന ബോധത്തിലേക്ക് വടക്കുകാരെ നയിക്കാന്‍ കെല്പുള്ള ഭരണാധികാരി കൂടിയാണ് മന്ത്രി വരേദ്കര്‍. ഇത്തരം ചിന്തകള്‍ ആര്‍ലെന്‍ ഫോസ്റ്റര്‍ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

 

ഡികെ

Share this news

Leave a Reply

%d bloggers like this: