കോഴിക്കോട് മഴയില്‍ കനത്തനാശം; താമരശേരിയില്‍ ഉരുള്‍പൊട്ടി മൂന്നു കുട്ടികള്‍ മരിച്ചു, 11 പേരെ കാണാതായി

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. നാല് വീടുകള്‍ ഒലിച്ചു പോയി. 48 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന കോഴിക്കോട്ടെത്തും. ജില്ലാ കലക്ടറുടെ ആവശ്യപ്രകാരമാണ് സേനയെത്തുന്നത്.

പലയിടത്തും ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായി. താമരശേരിയിലെ കട്ടിപ്പാറ പഞ്ചായത്തില്‍പ്പെടുന്ന കരിഞ്ചോലയിലാണ് ഉരുള്‍പൊട്ടലില്‍ 11 പേരെ കാണാതായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴ ദുരിതം തുടരുകയാണ്. മലയോരമേഖലകള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ്. തകര്‍ന്ന വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയില്‍ നിപ വൈറസ് ഭീതിയൊഴിഞ്ഞ് വരുന്നതിനിടെയാണ് കോഴിക്കോടിന്റെ കിഴക്കന്‍മേഖലകളെ വീണ്ടും ദുരിതത്തിലാഴ്ത്തി പ്രകൃതിക്ഷോഭമുണ്ടായിരിക്കുന്നത്.

ദേശീയ ദുരന്തനിവാരണസേന എന്‍ഡിആര്‍എഫ് ഇന്ന് ജില്ലയില്‍ എത്തുന്നുണ്ട്. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന എത്തുന്നത്. ഉരുള്‍പൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: