വൈദികരുടെ കുറവ്; കേരള സഭയില്‍ പ്രതീക്ഷ അര്‍പ്പിച്ച് അയര്‍ലണ്ട്

ഡബ്ലിന്‍: വൈദികരുടെ എണ്ണത്തില്‍ വ്യാപകമായ കുറവ് നേരിടുന്ന പശ്ചാത്തലത്തില്‍ ഭാരത സഭയില്‍ പ്രതീക്ഷ വച്ച് അയര്‍ലണ്ട് സഭാനേതൃത്വം. ഐറിഷ് പ്രദേശങ്ങളില്‍ വൈദിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബിഷപ്പ് ഫിന്റന്‍ മോനാഹാന്‍ രണ്ട് മലയാളി വൈദികരെ നിയമിച്ചിരിന്നു. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചുവീട്ടില്‍, ഫാ. റെക്സണ്‍ ചുള്ളിക്കല്‍ എന്നീ വൈദികരെയാണ് നേരത്തെ നിയമിച്ചത്.

മുന്നോട്ടുള്ള മാസങ്ങളില്‍ ഭാരതത്തില്‍ നിന്നു ഏതാനും വൈദികരെ കൂടി ഐറിഷ് സഭ സ്വീകരിച്ചേക്കുമെന്നാണ് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐറിഷ് സഭയില്‍ വൈദികരുടെ എണ്ണത്തിലുള്ള അഭാവം രൂക്ഷമായിരിക്കെ തന്നെ, നിലവില്‍ സേവനം ചെയ്യുന്ന ഇംഗ്ലീഷ് വൈദികരുടെ പ്രായം അന്‍പതില്‍ അധികമാണ്.

അര നൂറ്റാണ്ട് മുന്‍പ് അയര്‍ലണ്ടാണ് ലോകമെമ്പാടും വൈദികരെ സമ്മാനിച്ചിരുന്നത്. 1950-ല്‍ അയര്‍ലണ്ടില്‍ നിന്നുള്ള വൈദികരുടെ എണ്ണം വളരെ വലുതായിരിന്നെങ്കില്‍ ഇന്ന് അത് തിരിച്ചാണെന്നും ഭാരതത്തില്‍ നിന്നുള്ള വൈദികരാണ് ഐറിഷ് സഭയെ സഹായിക്കുന്നതെന്നും ഷന്നോന്‍ ഇടവക വികാരി ഫാ. ടോം റെയാന്‍ പറഞ്ഞു.

 

 

 

കടപ്പാട്: പ്രവാചക ശബ്ദം
Share this news

Leave a Reply

%d bloggers like this: