ചില ഗേറ്റുകളില്‍ അജ്ഞാതര്‍ വെള്ള തുണിക്കഷ്ണങ്ങള്‍ കെട്ടിയിടുന്നു: പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

മീത്ത് : മീത്തില്‍ ചില വസ്തു വകകളില്‍ അജ്ഞാത സംഘം വെള്ള തുണിക്കഷ്ണങ്ങള്‍ കെട്ടിയിട്ടതായി കണ്ടെത്തി. കണ്ടെത്തിയ എല്ലാ സ്ഥലങ്ങളിലും ഒരേ നിറത്തിലുള്ള ചെറിയ തുണിക്കഷ്ണങ്ങള്‍ കൂടി കെട്ടിയ സംഭവം ഗൗരവത്തോടെ കാണാന്‍ ഗാര്‍ഡ മീത്തില്‍ പൊതുജന നിര്‍ദ്ദേശം നല്‍കി. ഇത് ക്രിമിനലുകള്‍ നടത്തിയ ഏതെങ്കിലും തരത്തിലുള അടയാളപ്പെടുത്തലുകള്‍ ആണോ എന്നും പരിശോധിക്കുന്നുണ്ട്.

എന്നാല്‍ വസ്തുവകകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കോട്ടം സംഭവിച്ചിട്ടില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കി. എങ്ങനെ ചെയ്യുന്നത്‌കൊണ്ട് അജ്ഞാതര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അറിവായിട്ടില്ല. എന്തായാലും മീത്തില്‍ പൊതുജനങ്ങള്‍ സംഭവത്തെ നിസ്സാരവത്കരിക്കരുതെന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. അസ്വാഭാവികമായി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനില്‍ വിവരം അറിയിക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: