അയര്‍ലണ്ടില്‍ പ്ലാസ്റ്റിക് മൈക്രോ ബീഡുകള്‍ക് നിരോധനം : കോസ്മറ്റിക് നിര്‍മ്മാണ മേഖലക്ക് കനത്ത തിരിച്ചടി

ഡബ്ലിന്‍ : പ്ലാസ്റ്റിക് മൈക്രോ ബീഡുകളെ നാടുകടത്താന്‍ അയര്‍ലണ്ടില്‍ നിയമം വരുന്നു. മൈക്രോ ബീഡുകള്‍ അടങ്ങിയ വസ്തുക്കള്‍ നിര്‍മിക്കുന്നതും , വില്പനനടത്തുന്നതും, കയറ്റുമതി- ഇറക്കുമതി യും തടയുന്ന നിയമം മാന്ത്രിസഭ ഉടന്‍ പാസ്സാക്കുമെന്ന് മന്ത്രി ഡെന്നിസ് നോട്ടെന്‍ ഇ.യു പരിസ്ഥിതി ചര്‍ച്ചയ്ക്കിടെ വ്യക്തമായി. യൂറോപ്പ്യന്‍ യൂണിയന്‍ അടുത്ത ഏപ്രില്‍ മുതല്‍ മൈക്രോ പ്ലാസ്റ്റിക് ബീഡുകള്‍ക് നിരോധനം കൊണ്ട് വരാന്‍ തയ്യാറെടുക്കുകയാണ്.

എന്നാല്‍ അയര്‍ലന്‍ഡ് അതിനു മുന്‍പ് തന്നെ ഈ നിയമം നടപ്പില്‍ വരുത്തുമെന്ന് മന്ത്രി ഡെന്നിസ് നോട്ടന്‍ യൂറോപ്പ്യന്‍ യൂണിയനെ അറിയിച്ചു. യു.കെ , ഫ്രാന്‍സ് തുടങ്ങിയ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ നേരെത്തെ തന്നെ പ്ലാസ്റ്റിക് മൈക്രോ ബീഡ് നിരോധനം നടപ്പാക്കിയിരുന്നു. യു.എസ് 2015 എല്‍ നിരോധന നിയമം യാഥാര്‍ഥ്യമാക്കി. സോപ്പ് , ഷവര്‍ജെല്‍, ഫേസ് വാഷ്, മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ മൃത കോശങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ ഉപയോഗിക്കുന്ന വളരെ കുറഞ്ഞ വ്യാസമുള്ള പ്ലാസ്റ്റിക് ഉത്പന്നമാണ് മൈക്രോ ബീഡ്സ്.

കോസ്മറ്റിക് ഉത്പാദന രംഗത്ത് ഒഴിവാക്കാന്‍ കഴിയാത്ത ഘടകമാണ് മൈക്രോബീഡുകളുടെ ഉപയോഗം. പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ആയതിനാല്‍ ഇവ ജലാശയങ്ങളിലും മറ്റും എത്തുന്നത് ജലജീവികളുടെ നിലനില്‍പിന് ഭീഷണി ഉയര്‍ത്തുന്നു. അയര്‍ലണ്ടിലെ പരിസ്ഥിതി വകുപ്പും സമുദ്രപഠന ഗവേഷകരും ചേര്‍ന്ന് ഐറിഷ് ജലാശയങ്ങള്‍ നടത്തിയ പരിശോധനയില്‍ ജലജീവികളുടെ ആന്തരാവയവങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തിച്ചേരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

മത്സ്യ സമ്പത്തിനെ കുറച്ചുകൊണ്ട് വരാന്‍ കെല്പുള്ള മൈക്രോ പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തലാക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഗ്രീന്‍ പാര്‍ട്ടി അംഗങ്ങളും ഈ ആവശ്യം നിരന്തരമായി മന്ത്രിസഭയില്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ഭരണകക്ഷി അംഗങ്ങളില്‍ നല്ലൊരു ശതമാനം നിയമത്തെ സ്വാഗതം ചെയ്തതോടെ മൈക്രോ പ്ലാസ്റ്റിക് നിരോധനം ഉടന്‍ നടപ്പായേക്കും

ഡികെ

Share this news

Leave a Reply

%d bloggers like this: