കെനിയന്‍ വംശജനെ ഏപ്രില്‍ഫൂള്‍ ആക്കി: തൊഴിലുടമ അടക്കം സഹപ്രവര്‍ത്തകര്‍ക്ക് 10,000 യൂറോ പിഴ

ഡബ്ലിന്‍ : ഡബ്ലിനില്‍ റീറ്റെയ്ല്‍ രംഗത്ത് ജോലി ചെയ്തു വന്ന കെനിയന്‍ വംശജനെ ഏപ്രില്‍ ഫൂള്‍ ആക്കിയതിനു സഹപ്രവര്‍ത്തകര്‍ക്കും, തൊഴിലുടമക്കും കിട്ടിയത് എട്ടിന്റെ പണി. കൂടെ ജോലി ചെയ്യുന്ന ആളെ ഏപ്രില്‍ ഫൂള്‍ ആക്കുക എന്ന് മാത്രമാണ് ഇവര്‍ ഉദ്ദേശിച്ചിരുന്നത്. ഏപ്രില്‍ ഒന്നിന് കെനിയക്കാരന്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഇയാള്‍ക്ക് വന്ന ഫോണ്‍ കോളിനെ ചുറ്റിപ്പറ്റിയാണ് സംഭവം.

ഗാര്‍ഡായില്‍ നിന്നും വിളിക്കുകയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍, കെനിയക്കാരന്‍ അനധികൃത കുടിയേറ്റത്തിന്റെ പരിധിയില്‍ പെട്ട ആള്‍ ആയതിനാല്‍ കൈവശമുള്ള എല്ലാ രേഖകളും ഉടന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഉടന്‍ രാജ്യം വിടാന്‍ തയ്യാറാകണമെന്നും പറയുകയായിരുന്നു. ഇത് കേട്ട് ഞെട്ടിയ കെനിയക്കാരന്‍ ഉടന്‍ തൊഴില്‍ ഉടമയോട് ഫോണ്‍ കോളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞു. ഇമ്മിഗ്രേഷന്‍ കേന്ദ്രത്തില്‍ എത്താന്‍ ലീവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

തൊഴിലുടമയും, സഹപ്രവര്‍ത്തകരും ഇതുകേട്ട് ചിരിച്ചതോടെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കെനിയക്കാരന്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും മനസിലാക്കി. എന്നാല്‍ ഇയാള്‍ മാനസികമായി വളരെ പരിഭ്രാന്തമായ അവസ്ഥയിലേക്ക് മാറി. സംഭവത്തെ തുടര്‍ന്ന് കെനിയല്‍ക്കാരന്‍ വര്‍ക്ക് പ്ലസ് റിലേഷന്‍സ് കമ്മീഷനില്‍ പരാതി നല്‍കി. ആഴ്ചകളോളം തന്റെ മനോനില തകരാറില്‍ ആയതു ബോധ്യപ്പെട്ട കമ്മീഷന്‍ സഹപ്രവര്‍ത്തകര്‍ ആയിരുന്നവരും, തൊഴിലുടമയും 10,000 യൂറോ നഷ്ടപരിഹാരം നല്കാന്‍ വിധിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: