പാലാ ഫാമിലീസ് അയര്‍ലണ്ട് പ്രഥമ കുടുംബസംഗമം നടത്തപ്പെട്ടു

കേരളത്തിലെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയ കുടുംബങ്ങളുടെ കൂട്ടായ്മ ആയ പാലാ ഫാമിലീസ് അയര്‍ലണ്ട് ,പ്രഥമ കുടുംബസംഗമം 2018 ജൂലൈ 7 തിയതി ശനിയാഴ്ച്ച Rathbeggan Recreation Centre ലില്‍ വച്ച് നടത്തപ്പെട്ടു .മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു .

രാവിലെ 11 മണിക്ക് എല്ലാവരുടെയും പ്രതിനിധി ആയി സോണിമോന്‍ മൈക്കിള്‍ കാഞ്ഞിരത്തുംകുന്നേല്‍ ആന്‍ഡ് ഫാമിലി കേക്ക് മുറിച്ചു കൂട്ടായ്മയുടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വൈവിധ്യമായ വിവിധ കലാ-കായിക പരിപാടികളോടെ നടത്തപ്പെട്ടു .കൂട്ടായ്മയില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറില്‍ പരം കുടുംബാംഗങ്ങള്‍ സംബന്ധിച്ചു.

രാജു കുന്നക്കാട്ട് തന്റെ നന്ദി പ്രസംഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും കൂട്ടായ്മയുടെ ഫൗണ്ടര്‍മാരായി പ്രയത്നിച്ച നിബിന്‍ ജോര്‍ജ്ജ് വടക്കേറ്റ് (നടുവിലേക്കൂറ്റ് ),സനില്‍ തോമസ് ചിറ്റിലക്കാട്ട് എന്നിവര്‍ക്കും എല്ലാവരുടെയും മിഴിവേറിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജോസി ജോസഫ് നരിതൂക്കലിനും പ്രത്യേകം അഭിനന്ദനവും അറിയിച്ച് പിരിഞ്ഞു .

Share this news

Leave a Reply

%d bloggers like this: