ആകാശത്ത് വിമാനത്തിരക്ക്; 24 മണിക്കൂറിനിടെ പറന്നത് രണ്ടുലക്ഷത്തിലധികം വിമാനങ്ങള്‍

കഴിഞ്ഞ ദിവസം ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദിവസത്തിന് ആകാശം വേദിയായി. രാജ്യാന്തര തലത്തില്‍ ഒരു ദിവസം പറന്ന വിമാനങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാര്‍ 24 ആണ്. അതും ഫോട്ടോ സഹിതം. ജൂലൈ 13 ന് 24 മണിക്കൂറിനിടെ 2,05,468 വിമാനങ്ങളാണ് പറന്നത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കണക്കാണിത്.

2,02,157 വിമാനങ്ങള്‍ പറന്നതാണ് ഇതിനു മുമ്പത്തെ ഏറ്റവും തിരക്കേറിയ ദിനം. 2006 മുതല്‍ വ്യോമ നിരീക്ഷണം ആരംഭിച്ച ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റാണ് ഫ്ളൈറ്റ് റഡാര്‍24. ഓഗസ്റ്റ് മാസമാണ് ഏറ്റവും തിരക്കേറിയ സമയമെന്നാണ് നിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളില്‍ പറന്ന വിമാനങ്ങള്‍ മഞ്ഞ നിറത്തിലുള്ള ബിന്ദുക്കളുടെ കൂട്ടമായി രേഖപ്പെടുത്തിയിട്ടുള്ള ഫ്ളൈറ്റ് റഡാര്‍24 ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: