നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകാന്‍ അയര്‍ലണ്ട്

നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ട്. വരുന്ന വെള്ളിയാഴ്ചയാണ് ലോകമെങ്ങും ദൃശ്യമാകുന്ന സുദീര്‍ഘമായ ചന്ദ്രഗ്രഹണം സംഭവിക്കുക. രണ്ടുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഈ ഗ്രഹണത്തിന് വേറെയും പ്രത്യേകതകളുണ്ട്. സൂര്യനും ചന്ദ്രനും മധ്യേകൂടി ഭൂമി കടന്നുപോകുമ്പോള്‍, ചുവന്നുതുടുത്ത ബ്ലഡ് മൂണ്‍ ദൃശ്യമാകും.

പൂര്‍ണചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തില്‍ കാണുന്ന ചന്ദ്രനെയാണ് ബ്ലഡ് മൂണ്‍ എന്നുപറയുന്നത്. ഈ പ്രതിഭാസമാകും വെള്ളിയാഴ്ച ദൃശ്യമാകുക. ഗ്രഹണസമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായി മറച്ചാലും സൂര്യപ്രകാശം ഭൂമിയില്‍നിന്ന് പ്രതിഫലിക്കുന്നതിലുണ്ടാകുന്ന പ്രത്യേകത കൊണ്ട് ചന്ദ്രന്റെ ചുവന്നുതുടുത്ത രൂപം ദൃശ്യമാകും. വയലറ്റ്, നീല തുടങ്ങിയ നിറങ്ങള്‍ പ്രതിഫലിക്കാതെ, ചുവപ്പുനിറം മാത്രം ചന്ദ്രനില്‍നിന്ന് പ്രതിഫലിക്കുന്നതുകൊണ്ടാണ് ചന്ദ്രന്‍ ചുവന്നുതുടുത്തു നി്ല്‍ക്കുന്നത്.

103 മിനിറ്റ് ദൈര്‍ഘ്യമുള്ളതാകും ഇത്തവണത്തെ ഗ്രഹണമെന്നാണ് കണക്കാക്കുന്നത്. സാധ്യമായ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണത്തെക്കാള്‍ നാല് മിനിറ്റ് മാത്രം കുറവാണിത്. ലോകത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് ഗ്രഹണം കാണാന്‍ സാധിക്കുക. അയര്‍ലണ്ടില്‍ ഉള്ളവര്‍ക്ക് 47 മിനിറ്റോളം ഗ്രഹണം കാണാനായേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കിഴക്കന്‍ ആഫ്രിക്ക, പശ്ചിമേഷ്യ, മധ്യേഷ്യ എന്നിവിടങ്ങളിലാകും ഗ്രഹണം പൂര്‍ണമായ രീതിയില്‍ ദൃശ്യമാകുക. പൂര്‍ണചന്ദ്രഗ്രഹണം ഈ മേഖലയിലുള്ളവര്‍ക്ക് മുഴുവന്‍ സമയവും ദൃശ്യമാകും. ഡബ്ലിനില്‍ വെള്ളിയാഴ്ച രാത്രി 9.26 ന് തുടങ്ങി 10.13 നാകും ഗ്രഹണം അവസാനിക്കുക.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: