തുടര്‍ച്ചയായി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമ നടപടി ഉടന്‍

ഡബ്ലിന്‍ : ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന നിയമ നിര്‍മ്മാണം ഉടന്‍ പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ച ചര്‍ച്ച ഇന്ന് നടക്കുന്ന ക്യാബിനറ്റ് മീറ്റിംഗില്‍ ആരംഭിക്കും. ഒരാള്‍ ഒന്നില്‍ കൂടുതല്‍ കുറ്റകൃത്യം ചെയ്താല്‍ കഠിന ശിക്ഷ നടപ്പാക്കാന്‍ ഭരണ പക്ഷത്തെ ടി.ഡിമാര്‍ വളരെക്കാലം ആവശ്യപ്പെട്ടുവരികയായിരുന്നു. പ്രത്യേകിച്ച് സ്ത്രീ ജനപ്രതിനിധികള്‍ ശിക്ഷ നടപടികള്‍ കര്‍ശനമാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് .

നിയമത്തിന്റെ പഴുതിലൂടെ ലൈംഗിക കുറ്റവാളികള്‍ രക്ഷപെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നടന്ന സര്‍വേകള്‍ കണ്ടെത്തിയിരുന്നു. അയര്‍ലണ്ടില്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകിയതോടെ ഇത് കുറച്ചുകൊണ്ട് വരാനുള്ള ചര്‍ച്ചകള്‍ ഭരണ കേന്ദ്രങ്ങളില്‍ നടന്നു വരികയാണ്.

ജയില്‍ മോചിതര്‍ ആകുന്നവര്‍ക് ഇലക്ട്രോണിക് ടാഗ് നിര്‍ബന്ധമാക്കുന്ന നടപടി ക്യാബിനറ്റിന്റെ സജീവ പരിഗണയിലാണ്. ഇത്തരം കുറ്റവാളികള്‍ മറ്റു രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ കഴിയുന്ന നിയമ പരിഷ്‌കാരങ്ങളും നടപ്പാക്കിയേക്കും. തുടര്‍ച്ചയായി കുറ്റം ചെയ്യുന്നവരെ ജീവിതകാലം മുഴുവന്‍ തടവിലാക്കണമെന്ന ആവശ്യവും ജനപ്രതിനിധികള്‍ മുന്നോട്ട് വെയ്ക്കുന്നു.

ഇതോടൊപ്പം സ്ത്രീ സുരക്ഷാ നടപ്പാക്കുന്ന നടപതികള്‍ക്കും മന്ത്രിസഭാ പ്രാധാന്യം നല്‍കി വരികയാണ്. കഠിനശിക്ഷ നടപ്പാകുന്നതോടൊപ്പം, കുറ്റവാളികള്‍ക്ക് കനത്ത പിഴ ഈടാക്കാന്‍ ഇന്ന് ചേരുന്ന ക്യാബിനറ്റ് മീറ്റിംഗില്‍ ധാരണയായേക്കും.ഒരു തവണ കുറ്റവാളികള്‍ ആകുന്നവര്‍ വീണ്ടും അതെ കുറ്റം ചെയ്യാന്‍ ധൈര്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുന്ന നിയമായിരിക്കും നടപ്പില്‍ വരുത്തുക.

ഡികെ

Share this news

Leave a Reply

%d bloggers like this: