അയര്‍ലണ്ടില്‍ ഹോട്ടല്‍ മുറി വാടക നിരക്ക് കുത്തനെ ഉയരുന്നു ; നിരക്ക് ഏറ്റവും കൂടുതല്‍ ഡബ്ലിനില്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഹോട്ടല്‍ മുറി നിരക്കുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിരക്കുകള്‍ ഈ വര്‍ഷം 7 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഹോട്ടല്‍ മുറികള്‍ ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ ചെലവ് ഡബ്ലിന്‍ നഗരത്തില്‍ ആണെന്ന് ഈ രംഗത്ത് അടുത്തിടെ നടന്ന സര്‍വേകള്‍ സൂചിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് ഡബ്ലിനില്‍ ഹോട്ടല്‍ താമസം അസാധ്യമാണെന്നും ക്രോവേ എന്ന അകൗണ്ടന്‍സി സ്ഥാപനം ചൂണ്ടികാട്ടുന്നു.

ഡബ്ലിന് പുറത്ത് ശരാശരി ഹോട്ടല്‍ വാടക 111 യൂറോ ആണ് നിലവില്‍ ഈടാക്കപ്പെടുന്നത് .വിനോദ സഞ്ചാര സീസണില്‍ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്. ഡബ്ലിനില്‍ 138 യൂറോ ഈടാക്കപ്പെടുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഹോട്ടല്‍ സേവനങ്ങള്‍ ലഭിക്കുന്നത് വെസ്റ്റ് സീബോര്‍ഡിലാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: