ഓണക്കാലത്ത് ഗള്‍ഫുവഴി നാട്ടിലേക്ക് പോകാന്‍ പകുതി നിരക്കുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഈ ഓണക്കാലത്ത് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന അയര്‍ലണ്ടിലെ മലയാളികള്‍ക്ക് യാത്ര ഗള്‍ഫ് വഴിയാക്കിയാല്‍ ടിക്കറ്റ് ചാര്‍ജ് നിരക്കില്‍ പകുതിയോളം ഇളവുനേടാന്‍ കഴിയും. പ്രമുഖ ഗള്‍ഫ് എയര്‍ലൈന്‍സായ എമിറേറ്റ്‌സാണ് സീസണ്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ പകുതിയാക്കി കുറച്ചിട്ടുള്ളത്.

ഇന്ത്യയിലെ മറ്റുചില പ്രധാന സിറ്റികളിലേക്കുള്ള യാത്രകള്‍ക്കും എമിറേറ്റ്‌സ് ഇക്കണോമി ക്ലാസ്സിലും ബിസിനസ്സ് ക്ലാസ്സിലും ടിക്കറ്റ് നിരക്കുകള്‍ പകുതിയാക്കി കുറച്ചിട്ടുണ്ട്. ദുബൈയില്‍ നിന്നും ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സിറ്റികളിലേക്കും യാത്രചെയ്യുന്നവര്‍ക്കും ബിസിനസ്സ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റുകളുടെ നിരക്കുകള്‍ പകുതിയാക്കിയും ഓഫര്‍ നല്‍കുന്നു.

ഇന്ത്യയിലെ ഏതാനും സിറ്റികള്‍ ഒഴിച്ചുള്ള സ്ഥലങ്ങളിലേക്കൂം ഉയര്‍ന്ന ക്ലാസുകളായ ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളില്‍ മാത്രമാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ഇത് വണ്‍വെ ടിക്കറ്റുകള്‍ക്ക് മാത്രമാകും ബാധകമാകുക. ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഇക്കണോമി ക്ലാസ്സില്‍ പകുതി നിരക്കില്‍ യാത്ര ചെയ്യാനാകുമെന്ന് എമിറേറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് ഇക്കണോമിക് ക്ലാസ്സിലെ ടിക്കറ്റ് നിരക്കുകള്‍ പകുതിയാക്കിയിട്ടുള്ളത്. അതേസമയം കോഴിക്കോട്ടേക്ക് ബിസിനസ് – ഫസ്റ്റ് ക്ലാസ്സുകളിലും പകുതി നിരക്കില്‍ യാത്രചെയ്യാനാകും.

എന്നാല്‍ വമ്പന്‍ ഓഫറില്‍ വലിയൊരു വൈരുദ്ധ്യമുള്ളത് ഗള്‍ഫ് നാടുകളില്‍നിന്നും ഇന്ത്യയിലേക്ക് ഏറ്റവുമധികം യാത്രചെയ്യുന്ന മലയാളികള്‍ക്ക് ഓണദിനങ്ങളില്‍ നാട്ടിലെത്താന്‍ ഇതുകൊണ്ട് കഴിയില്ല എന്നതാണ്. കാരണം ഈ മാസം 12 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പക്ഷേ, ടിക്കറ്റ് നിരക്ക് പകുതിയാക്കിയുള്ള ആനുകൂല്യം ലഭിക്കുന്നതാകട്ടെ അടുത്തമാസം തുടക്കംമുതല്‍ മാത്രമായിരിക്കും. സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം.

കേരളത്തില്‍ ഈ മാസം 24 മുതല്‍ 27 വരെയാണ് ഓണം എന്നതിനാല്‍ എമിറേറ്റ്‌സിന്റെ ഡിസ്‌കൗണ്ടിനു കാത്തുനിന്നാല്‍ ഓണസദ്യ കഴിയുമ്പോഴാവും നാട്ടില്‍ എത്താനാവുക. എന്നാല്‍ ഓണദിനങ്ങള്‍ കഴിഞ്ഞ് നാട്ടിലെത്തിയാല്‍ മതിയെന്നുള്ളവര്‍ക്ക് ഓണാവധി തിരുമുമ്പ് അടുത്തമാസമാദ്യം നാട്ടിലെത്താനും കഴിയും.

അതുപോലെ ഗള്‍ഫില്‍ നിന്നും ലണ്ടന്‍, ഫ്രാന്‍സ്, പാരിസ്, മ്യൂണിക്, ന്യൂസീലാന്‍ഡ്, വെനീസ്, വിയന്ന, ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് പോകുന്നവര്‍ക്ക് ബിസിനസ് ക്ലാസ് നിരക്കിലും പകുതി ഡിസ്‌കൗണ്ട് നല്‍കുന്നു. ഇന്ത്യയിലെ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് യാത്രയാകുന്നവര്‍ക്കും ഈ സൗജന്യം ലഭിക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: