ജീവന്റെ മൂല്യം പ്രഘോഷിച്ച് ഫ്രാന്‍സിസ് പാപ്പ അയര്‍ലണ്ടില്‍; ശ്രേഷ്ഠ പിതാവിനെ കാണാന്‍ ഇന്നുകൂടി അവസരം | Live Updates…

06:30pmഅയര്‍ലന്റിലെ രണ്ട് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിന് ശേഷം പാപ്പ മടങ്ങുന്നു

05:15pm പാപ്പ റോമിലേക്ക് മടങ്ങുന്നത് എയര്‍ലിംഗ്‌സ് വിമാനത്തില്‍

05:05pm മടങ്ങുന്നവര്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അധികൃതരുടെ അറിയിപ്പ്.

https://twitter.com/Buseireann/status/1033747479525769216

04:50pm ഫോണിക്‌സ് പാര്‍ക്കില്‍ ദിവ്യബലി അര്‍പ്പിച്ച് പാപ്പാ മടങ്ങുന്നു. ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അല്പസമയത്തിനകം പാപ്പാ റോമിലേക്ക് മടങ്ങും.

04 :45pm: 2021 ലെ ലോക കുടുംബ സംഗമത്തിന് വേദിയാകുന്നത് റോം ആയിരിക്കുമെന്ന് പ്രഖ്യാപനം

04:30pm:

03:10pm:ഐറിഷ് പ്രധനമന്ത്രി വരേദ്കറും പ്രസിഡന്റ് ഹിഗ്ഗിന്‍സും


02:40pm: ഫോണിക്‌സ് ആര്‍ക്കിലെ കാലാവസ്ഥ ഇങ്ങനെ

02:35pm: പാപ്പാ ഫോണിക്‌സ് പാര്‍ക്കിലേക്ക്

01:55pm: ഫോണിക്‌സ് പാര്‍ക്കില്‍ കൂടിവന്നിരിക്കുന്നവരോട് ഓരോരുത്തരുടെയും സ്വാകാര്യ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഗാര്‍ഡ നിര്‍ദ്ദേശിച്ചു. ഇതിനായി പ്രത്യേക അഫേസ്ബുക്ക് പേജുണ് ആരംഭിച്ചിട്ടുണ്ട്.

01:40pm: മഴമേഘങ്ങള്‍ അപ്രത്യക്ഷമാകുന്നു

01:20pm: ഫോണിക്‌സ് പാര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു

01:00pm:അഞ്ച് ലക്ഷത്തോളം വിശ്വാസികള്‍ ഫോണിക്‌സ് പാര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്ന 16 ചാപ്പലുകളില്‍ നിന്നുള്ള 4,000 ത്തോളം ശ്രുശ്രൂഷകരാല്‍ 15 മുതല്‍ 20 മിനിട്ടിനുള്ളില്‍ വാഴ്ത്തപ്പെട്ട അപ്പം എല്ലാവരിലും എത്തിക്കും.

12:45pm: ആയിരക്കണക്കിന് ജനങ്ങള്‍ ചരിത്രമാകാന്‍ പോകുന്ന പാപ്പല്‍ മാസിനായി നാനാഭാഗത്തുനിന്നും ഫോണിക്‌സ് പാര്‍ക്കിലേക്ക് ഒഴുകിയെത്തുന്നു

12:35pm: ഫോണിക്‌സ് പാര്‍ക്കിലേക്കുള്ള ഗതാഗത മാര്‍ഗങ്ങള്‍

 

12:15pm: ഫോണിക്‌സ് പാര്‍ക്കിലേക്ക്

 

12:10pm: ഐറിഷ് ദിനപത്രങ്ങളുടെ തലക്കെട്ടുകള്‍

12:08pm: ഫോണിക്‌സ് പാര്‍ക്കിലേക്ക് പരിശോധനകള്‍ക്ക് ശേഷം ജനങ്ങളെ കടത്തിവിടുന്നു

12:08pm: പാപ്പ ഡബ്ലിനില്‍ തിരിച്ചെത്തി

11:00pm: ഡബ്ലിനിലെ റോഡുകളില്‍ ഗതാഗതതടസ്സം നേരിട്ടും

10:55pm: നോയ്ക്കില്‍ നിന്ന് തിരികെ ഡബ്ലിനിലേക്ക്

10:48pm:ഫോണിക്‌സ് പാര്‍ക്കില്‍ ഇരുണ്ടുകൂടിയ കാര്‍മേഘം

10:45pm:നോക്കിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പാപ്പ

10:30pm: വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍

9:20pm: ക്നോക്കില്‍ തടിച്ചുകൂടിയ ജനക്കൂട്ടം

09:00am: ഡബ്ലിന്‍: ഒമ്പതാം ആഗോള കുടുംബ സമ്മേളനത്തോടനുബന്ധിച്ച് അയര്‍ലന്റിലെത്തിയ ഫ്രാന്‍സിസ് പപ്പയുടെ പര്യടനം ഇന്നും തുടരും. ഇന്ന് പാപ്പാ നോക്കിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും, തീര്‍ത്ഥാടനകേന്ദ്രത്തിന്റെ അങ്കണത്തില്‍ വച്ച് ത്രികാലജപ സന്ദേശം നല്കുകയും മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കുകയും ചെയ്യും. ഉച്ചതിരിഞ്ഞ് ഡ്ബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍ കുടുംബങ്ങള്‍ക്കായി സമൂഹബലിയര്‍പ്പിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയിലും 150 ല്‍ പരം ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള കുടുംബങ്ങളും, വൈദികരും, വൈദിക മേലദ്ധ്യക്ഷന്മാരും, സന്യസ്തരും, അല്‍മായരും പങ്കെടുക്കും.

വൈകുന്നേരം പാപ്പാ അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് വത്തിക്കാനിലേയ്ക്കു മടങ്ങുകയും ചെയ്യും.

ഇന്നലെ രാവിലെ 10.30 ന് വിമാനമിറങ്ങിയ പാപ്പായ്ക്ക് ഊഷ്മള സ്വീകരണമാണ് ഡബ്ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഭാധികാരികളും പൗരാധികാരികളും ഒരുക്കിയത്. അയര്‍ലണ്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കൊളൊയും പാപ്പയുടെ കാര്യപരിപാടികളുടെ ചുതലക്കാരനും വിമാനത്തില്‍ കയറി പാപ്പായെ സ്വീകരിച്ചു പുറത്തേക്കാനയിച്ചു.

വിമാനപ്പടവുകള്‍ ഇറങ്ങിയ പാപ്പായെ സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ രണ്ടുകുട്ടികള്‍ പൂച്ചെണ്ടു നല്കി സ്വീകരിച്ചു. ഐറിഷ് സംശജനും അമേരക്കന്‍ പൗരനുമായ കര്‍ദിനാള്‍ കെവിന്‍ ഫാരെലും ഐറിഷ് കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ഷോണ്‍ ബാപ്റ്റിസ്റ്റ് ബ്രാഡിയും ഒരു കുടുംബവും അവിടെ സന്നിഹിതരായിരുന്നു.

ഐറിഷ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായിരുന്നു സന്ദര്‍ശനത്തിലെ പ്രഥമ പരിപാടി. പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലെത്തിയ പാപ്പായെ ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഹിഗ്ഗിന്‍സും പത്നിയും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് അഭയാര്‍ത്ഥികളുടെ ഒരു കുടുംബത്തെയും അയര്‍ലന്‍ഡുകാരുടെ ഒരു കുടുംബത്തെയും പാപ്പായ്ക്ക് പരിചയപ്പെടുത്തി. അവിടെവെച്ചായിരുന്നു ഔപചാരിക സ്വീകരണവും. സൈനികോപചാരം സ്വീകരിച്ച് രാഷ്ട്രപതിയുടെ മന്ദിരത്തില്‍ പ്രവേശിച്ച പാപ്പ, ‘സ്റ്റേറ്റ് അപ്പോയിന്റെമെന്റ് റൂം’ എന്നറിയപ്പെടുന്ന മുറിയില്‍ വച്ച് സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തില്‍ ഒപ്പു വച്ചു.

തുടര്‍ന്ന്, പാപ്പായും പ്രസിഡന്റും അല്പസമയം സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഇരുവരും സൗഹൃദസന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി സമ്മാനങ്ങള്‍ കൈമാറി. അയര്‍ലന്‍ഡിന്റെ പ്രതീകാത്മക ചിഹ്നമായ ത്രിഫോളിയും എന്നറിയപ്പെടുന്ന ചെടി വലതുകരത്തില്‍ പിടിച്ചിരിക്കുന്ന വിശുദ്ധ പാട്രിക്കിന്റെ രൂപം കൊത്തിയ മുദ്രയാണ് പാപ്പാ പ്രസിഡന്റിന് സമ്മാനിച്ചത്.

പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഡബ്ലിന്‍ കോട്ടമന്ദിരത്തിലേക്ക്അ. വിടെവെച്ചായിരുന്നു അധികാരികള്‍, സിവില്‍ സൊസൈറ്റി, നയതന്ത്ര- സേനാ വിഭാഗങ്ങള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച. കോട്ടമന്ദിരത്തിലെത്തിയ പാപ്പായെ പ്രധാനമന്ത്രി ലെയൊ എറിക് വരദ്ക്കാര്‍ സ്വീകരിച്ച് അകത്തേക്കാനയിച്ചു. ഈ കൂടിക്കാഴ്ച്ചയ്ക്കു ശേഷം അപ്പസ്തോലിക് നണ്‍ഷിയേച്ചറിലെത്തിയ പാപ്പ, അവിടെ സന്നിഹതരായിരുന്ന യുവതീയുവാക്കളുമയി അല്പസമയം ചെലവഴിച്ചു. സെന്റ് മേരീസ് പ്രോ കത്തീഡ്രല്‍ സന്ദര്‍ശനം, വീടില്ലാത്തവര്‍ക്കായി കപ്പൂച്ചില്‍ വൈദികര്‍ നടത്തുന്ന അഗതിമന്ദിരത്തിലുള്ളവരുമായി കൂടിക്കാഴ്ച എന്നിവയ്ക്കുശേഷം ‘ഫെസ്റ്റിവെല്‍ ഓഫ് ഫാമിലീസി’ന്റെ വേദിയായ കോര്‍ക്ക് പാര്‍ക്കിലെ സ്റ്റേഡിയത്തിലും പാപ്പ എത്തി.

 

Share this news

Leave a Reply

%d bloggers like this: