പുക വരുന്ന ഐസ്‌ക്രീമിലെ ലിക്വിഡ് നൈട്രജന്‍ ആന്തരിക അവയവങ്ങള്‍ക്ക് ഹാനികരമെന്ന് കണ്ടെത്തല്‍

അയര്‍ലന്‍ഡിലടക്കം വ്യാപകമായ പുക വരുന്ന ഐസ്‌ക്രീം ഉള്‍പ്പടെ ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്. US ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) ഈ മാസം 6-ന് ഇത് സംബന്ധിച്ച് ജാഗ്രതാനിര്‍ദേശം പുറത്തിറക്കി. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്പിക്കാന്‍ തക്ക ശേഷിയുള്ളതാണ് ലിക്വിഡ് നൈട്രജന്‍. ഐസ്‌ക്രീം, കോക്ടെയ്ല്‍ എന്നിവയില്‍ ലിക്വിഡ് നൈട്രജന്‍ വ്യാപകമായി ഇന്ന് ഉപയോഗിക്കുന്നുണ്ട്. വില്പനയില്‍ വിപണി പിടിച്ചടക്കുന്ന പുക വരുന്ന ഐസ്‌ക്രീമുകള്‍ എല്ലായിടത്തും സജീവമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഫിദ യുടെ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

തൊലിപ്പുറത്തുണ്ടാകുന്ന തകരാറുകള്‍ ആണ് ലിക്വിഡ് നൈട്രജന്റെ മറ്റൊരു ദോഷം. ഇത്തരം ഭക്ഷണങ്ങളില്‍ നിന്ന് പുറത്തെത്തുന്ന പുക ശ്വസിക്കുന്നത് തകരാറുണ്ടാക്കുമെന്നും FDA വ്യക്തമാക്കുന്നു. ആസ്മരോഗികള്‍ക്ക് വളരെ വേഗം അസ്വസ്ഥതയുണ്ടാകുമത്രേ. ഭക്ഷണം ചവയ്ക്കുന്നതിനൊപ്പം മൂക്കില്‍ നിന്നും വായില്‍ നിന്നും പുക ഉയരുന്നതും കഴിക്കുന്നയാള്‍ അത് ആസ്വദിക്കുന്നതുമായ വീഡിയോകള്‍ ഇന്ന് ധാരാളമായി കാണാം. ഡ്രാഗണ്‍സ് ബ്രീത്ത് എന്നാണ് ഇതിന് പേര്. വഴിയോരക്കടകളിലും കാര്‍ണിവലുകളിലും ഫുഡ് മേളകളിലുമെല്ലാം ഇവ സജീവമാണ്.

അതേസമയം, ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് പ്രശ്നങ്ങള്‍ ഉണ്ടായവരുടെ കണക്ക് FDA നല്‍കിയിട്ടില്ല. എന്നാല്‍ അത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നതായി FDA റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മെഡിക്കല്‍ രംഗത്തും ചില ഭക്ഷണ സാധനങ്ങളുടെ നിര്‍മാണഘട്ടങ്ങളിലും ഉപയോഗിക്കുന്ന ലിക്വിഡ് നൈട്രജന്‍ വിഷമല്ല. പക്ഷെ ഏറ്റവും താഴ്ന്ന ഊഷ്മാവിലേക്ക് ഭക്ഷണത്തെ എത്തിക്കുന്നതാണ് ശരീരത്തിന് ഹാനീകരമാകുന്നത്. ഭക്ഷണത്തില്‍ ചേര്‍ത്ത് നിമിഷങ്ങള്‍ക്കകം ഉപയോഗിക്കുന്നതാണ് അപകടങ്ങള്‍ വരുത്തുന്നത്. അത്തരം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ FDA യെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: