ഇയര്‍ നെറ്റ്വര്‍ക്ക് തകരാറിലായി; പ്രശ്‌നം പരിഹരിച്ചെന്ന് കമ്പനി

ഡബ്ലിന്‍: ഇയര്‍ നെറ്റ് വര്‍ക്കിന് നേരിട്ട തടസ്സം നീക്കിയതായി അധികൃതര്‍. ഇന്നലെ പകല്‍ സമയം മുഴുവനുമാണ് ഇയര്‍ നെറ്റ്വര്‍ക്ക് പൂര്‍ണമായും നിലച്ചത്. സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തുടനീളം ഫോണ്‍കോളുകള്‍ തടസ്സപ്പെടുകയും വൈഫൈ നെറ്റ്വര്‍ക്കുകള്‍ തകരാറിലാവുകയും ചെയ്തു.

രാവിലെ മുതല്‍ നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തടസപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ ഇയര്‍ നെറ്റ്വര്‍ക്കിന്റെ ട്വിറ്റര്‍ പേജില്‍ പാരാതികള്‍ കൊണ്ട് നിറച്ചു. അതേസമയം നെറ്റ്വര്‍ക്കിലുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിക്കപ്പെട്ടുവെന്നും തടസ്സം നേരിട്ടതില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും കമ്പനി പിന്നീട് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടത്.

നെറ്റ്വര്‍ക്ക് എപ്പോള്‍ ശരിയാകുമെന്ന് കൃത്യമായി പറയാന്‍ സാധിക്കിക്കാത്തത് പ്രശ്‌നം വഷളാക്കി. ഫോണ്‍ ബന്ധം തകരാറിലായതോടെ നൂറ് കണക്കിന് ടാക്‌സി ഡ്രൈവര്‍മാര്‍, ബിസിനസുകാര്‍ മറ്റ് കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവരെല്ലാം പ്രതിസന്ധിയിലായിരുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: