ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ മതബോധന അദ്ധ്യാപക സംഗമം സെപ്റ്റംബര്‍ 22 ന്. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് പങ്കെടുക്കും.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ മതബോധന അദ്ധ്യാപക സംഗമം ‘ക്രേദൊ’ (CREDO) സെപ്റ്റംബര്‍ 22 ന് താല സെന്റ് ആന്‍സ് പള്ളിയില്‍ (St. Ann’s Church, Bohernabreena, Co. Dublin) വച്ച് നടത്തപ്പെടും. രാവിലെ 10 ന് ആരംഭിക്കുന്ന സംഗമം വൈകിട്ട് 4 ന് സമാപിക്കും. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് മുഖ്യാതിഥി ആയിരിക്കും. ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ്സ് സെന്ററുകളില്‍ നിന്നായി 150 ല്‍ പരം അദ്ധ്യാപകര്‍ സംഗമത്തില്‍ പങ്കെടുക്കും.

Share this news

Leave a Reply

%d bloggers like this: