യാത്രക്കാര്‍ക്ക് ഏറെ ചിലവേറിയ യൂറോപ്പിലെ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ മൂന്നാം സ്ഥാനത്ത്

യൂറോപ്പിലെ ഏറ്റവും ചിലവേറിയ നഗരങ്ങളില്‍ ആദ്യ പത്തില്‍ എത്തിയിരിക്കുകയാണ് ഐറിഷ് തലസ്ഥാനമായ ഡബ്ലിന്‍. ട്രാവല്‍ സൈറ്റായ വാന്‍ഡറു നടത്തിയ സര്‍വേയിലാണ് യാത്രക്കാര്‍ക്ക് ഹോട്ടല്‍ വാടക, ഭക്ഷണം യാത്രാക്കൂലി തുടങ്ങിയ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ചിലവാക്കേണ്ടി വരുന്ന യൂറോപ്പിലെ നഗരങ്ങളുടെ പട്ടികയിലാണ് ഡബ്ലിന്‍ മൂന്നാം സ്ഥാനത്തെത്തിയത്.

ഐസ്ലാന്റിലെ റേജാവിക്ക്, ഫ്രാന്‍സിലെ മൊണോക്കോ എന്നീ നഗരങ്ങളാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയത്. ലണ്ടന്‍ നാലാം സ്ഥാനത്തും ആംസ്റ്റര്‍ഡാം അഞ്ചാം സ്ഥാനത്തും എത്തി. ഹോട്ടല്‍, ടാക്‌സി, പൊതു ഗതാഗതം, ഭക്ഷണം, മദ്യം, കോഫി, മ്യൂസിയം ടിക്കറ്റ് നിരക്ക് തുടങ്ങിവയൊക്കെ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കുന്നത്. ഡബ്ലിനില്‍ ഒരു ബിയറിന് ചിലവാകുന്ന തുകയ്ക്ക് ഉക്രൈന്റെ തലസ്ഥാനമായ കൈവില്‍ ആറ് ബിയര്‍ വാങ്ങാം.

ഒരു രാത്രി ഡബ്ലിനിലെ ഏതെങ്കിലുമൊരു ഹോട്ടലില്‍ ചിലവഴിക്കുന്ന തുക കൊണ്ട് യൂറോപ്പിലെ ഏറ്റവും ചിലവുകുറഞ്ഞ നഗരമായ മാഴ്സിഡോണിയയിലെ സ്‌കോപ്ജിയില്‍ അഞ്ച് രാത്രി ചിലവഴിക്കാം. തുര്‍ക്കിയുടെ തലസ്ഥാന നഗരിയായ ആന്‍കറായിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് അഞ്ച് രാത്രി കഴിക്കുന്ന അത്താഴത്തിന്റെ തുക കൊണ്ട് ഡബ്ലിനില്‍ ഒരു രാത്രി മാത്രം അത്താഴം കഴിക്കാം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: