രസതന്ത്ര നൊബേല്‍ പങ്കിട്ട് മൂന്നു പേര്‍; പുരസ്‌കാരം എന്‍സൈം, പ്രോട്ടീന്‍ ഗവേഷണങ്ങള്‍ക്ക്

റോയല്‍ സ്വീഡിഷ് അക്കാഡമിയുടെ ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ജോര്‍ജ് പി. സ്മിത്ത്, അമേരക്കക്കാരായ ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്, ഗ്രിഗറി പി. വിന്റര്‍ എന്നിവരാണ് നൊബേല്‍ പുരസ്‌കാര വിജയികള്‍. എന്‍സൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും, പെപ്‌റ്റൈഡ്‌സ്, ആന്റിബോഡീസ് പഠനങ്ങള്‍ക്കുമായാണ് പുരസ്‌കാരം.

കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫ്രാന്‍സെസ് എച്ച്.അര്‍ണോള്‍ഡിന് എന്‍സൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. പെപ്‌റ്റൈഡ്‌സ്, ആന്റിബോഡീസ് പഠനങ്ങള്‍ക്കാണ് കൊളംബിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിസോറിയിലെ ജോര്‍ജ് പി.സ്മിത്ത്, കേംബ്രിജ് എം.ആര്‍.സി ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ ഗ്രിഗറി പി. വിന്റര്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടത്. രസതന്ത്ര നൊബേല്‍ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാന്‍സെസ് എച്ച്.അര്‍ണോള്‍ഡ്.

Share this news

Leave a Reply

%d bloggers like this: