ഓ ഐ സീ സീ അയര്‍ലണ്ടിന്റെ പേരില്‍ വന്ന വാര്‍ത്ത വ്യാജം; റോണി കുരിശിങ്കല്‍ പറമ്പില്‍

ഓ ഐ സീ സീ അയര്‍ലണ്ടിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഒരു വാര്‍ത്ത ഇന്നലെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചിരുന്നു. ഇങ്ങനെ ഒരു തിരഞ്ഞിടപ്പ് ഓ ഐ സീ സീയില്‍ നടന്നിട്ടില്ല. ഓ ഐ സീ സീ അയര്‍ലണ്ടിന്റെ മെമ്പര്‍ഷിപ് രജിസ്റ്റര്‍ പോലും ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് നടത്തി എന്ന് പറയുന്നത്. ഓ ഐ സീ സീയുടെ എല്ലാ രാജ്യങ്ങളിലേയും ഭാരവാഹികളെ തീരുമാനിക്കുന്നത് കെ പി സീ സീയാണ്. കെ പി സീ സീ അംഗീകരിച്ച ഒരു കമ്മിറ്റി അയര്‍ലണ്ടില്‍ നിലവിലുണ്ട്. എല്ലാ രാജ്യങ്ങളിലേയും ഭാരവാഹികളെ മാറ്റുന്നതും കെ പി സീ സീയാണ്. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പല വാര്‍ത്തകളും ഓ ഐ സീ സീയുടെ പേരില്‍ ഇതിനു മുന്‍പും പലവട്ടം നടന്നിട്ടുണ്ട്. ഇന്ത്യന്‍ സിറ്റിസണ്‍ ആയ ആര്‍ക്കും ഓ ഐ സീ സീയില്‍ അംഗത്വം എടുക്കാം, ഭാരവാഹിയാകാം.

നവംബര്‍ മാസം നടക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റയില്‍ അയര്‍ലണ്ടില്‍ നിന്ന് പുതിയതായി ഭാരവാഹിയാകാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഓ ഐ സീ സീ ഭാരവാഹികളെ സമീപിക്കാവുന്നതാണ്. കെ പി സീ സീ അംഗീകരിച്ച നിലവിലുള്ള ഓ ഐ സീ സീ അയര്‍ലന്‍ഡ് ഭാരവാഹികള്‍ പ്രസിഡന്റ് എം എം ലിങ്ക്വിന്‍സ്റ്റാര്‍,വൈസ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാട്ടര്‍ഫോര്‍ഡ്, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍,ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍പറമ്പില്‍,ട്രഷറര്‍ ഫ്രാന്‍സിസ് ജോസഫ്, കൗണ്ടി പ്രസിഡന്റ് ഫ്രാന്‍സിസ് ജേക്കബ്, അസിസ്റ്റന്റ് ട്രഷറര്‍ പ്രശാന്ത് ചങ്ങനാശേരി,കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിംസണ്‍ ജെയിംസ്,15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അടക്കം 23 പേരാണ് നിലവിലുള്ള കമ്മിറ്റിയിലുള്ളത്, വരും മാസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഓ ഐ സീ സീ യൂണിറ്റുകള്‍ കെ പി സീ സീ പുനഃസംഘടിപ്പിക്കുമ്പോള്‍ വരേ നിലവിലുള്ള ഭാരവാഹികള്‍ നിലനില്‍ക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: