നിലപാട് മയപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍; ബ്രക്‌സിറ്റ് ഡീലുണ്ടാക്കാന്‍ തീവ്ര ശ്രമം

വെല്ലുവിളികളും, അനിശ്ചിതത്വങ്ങളും നിറഞ്ഞ ആഴ്ചകള്‍ക്കു ശേഷം യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തുറന്ന ചര്‍ച്ചയിലേക്ക് ബ്രക്‌സിറ്റ് വിഷയത്തില്‍ യൂണിയന്‍ നിലപാട് മയപ്പെടുത്തിയത് ഡീലിന് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം ബ്രക്‌സിറ്റ് കരാറിലൊപ്പിടാമെന്ന പ്രതീക്ഷയിലാണ് തെരേസ മേ. പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെടുന്ന അവസ്ഥയിലാണ് തെരേസ മേയ്ക്ക് ആശ്വാസമായി ഇപ്പോഴത്തെ സ്ഥിതിഗതികള്‍ . ബ്രക്‌സിറ്റ് ഡീല്‍ അടുത്തെത്തിയെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയറുടെ ടീം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി നിര്‍ണായകമായ ബ്രക്‌സിറ്റ് യോഗം നടക്കാനിരിക്കവെയാണ് ഈ അനുകൂല നിലപാട്.

യൂറോപ്യന്‍ കൗണ്‍സില്‍ സമ്മിറ്റിന് മുമ്പ് വിവിധ യൂണിയന്‍ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. തെരേസ തയ്യാറാക്കിയ ചെക്കേര്‍സ് പ്ലാന്‍ യൂണിയന്‍ നിരസിച്ചതിനെ തുടര്‍ന്ന് ഡീലില്ലാതെ യുകെ വിട്ട് പോകേണ്ടി വരുമെന്ന സ്ഥിതി ഉണ്ടായിരുന്നു. ഇത് പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാനമന്ത്രിക്കെതിരെയുള്ള നീക്കങ്ങള്‍ക്കു ശക്തികൂട്ടി.

അപ്പോഴും ഡീലൊന്നുമില്ലാതെ യൂണിയന്‍ വിട്ട് പോകുമെന്ന നിലപാടായിരുന്നു തെരേസ സ്വീകരിച്ചത്. ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ടാണ് ഇരുപക്ഷവും ഇനിയും ധാരണയിലെത്താത്തത്. ബ്രസല്‍സുമായി ചര്‍ച്ച നടത്തി ബ്രിട്ടീഷ് ജനതയുടെ ആഗ്രഹം നടപ്പിലാക്കുമെന്ന് തെരേസ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഉറപ്പേകിയിരുന്നു.

ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ എന്നും കീറാമുട്ടിയായി നിന്ന് ചര്‍ച്ചകളെ വഴിമുട്ടിച്ചിരുന്ന ഐറിഷ് അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതിന് ഈ മാസത്തെ ചര്‍ച്ചകളില്‍ ഇരു പക്ഷവും പുതിയ നിര്‍ദേശങ്ങളുമായി രംഗത്തെത്തുമെന്നും സൂചനയുണ്ട്. സുപ്രധാനമായ യൂറോപ്യന്‍ കൗണ്‍സില്‍ ചര്‍ച്ചയ്ക്ക് മുന്നോടിയായി ബ്രസല്‍സ് രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ അരങ്ങേറുന്നുണ്ട്. ഇത് വഴി ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ മറ്റ് 27 യൂണിയന്‍ രാജ്യങ്ങള്‍ക്കും പുതിയൊരു വെളിച്ചമാണുണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ സൂചനകള്‍ പ്രകാരം ഈ മാസം നടക്കുന്ന ചര്‍ച്ചയില്‍ പിന്മാറ്റ കരാര്‍ രൂപപ്പെടുത്തും. പിന്നീട് അടുത്ത മാസം നടക്കുന്ന എമര്‍ജന്‍സി ബ്രെക്‌സിറ്റ് മീറ്റിംഗില്‍ വച്ച് വരുകാല പങ്കാളിത്തത്തത്തെക്കുറിച്ച് കരാറുകളില്‍ ഒപ്പ് വയ്ക്കുകയും ചെയ്യും.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: