ആകാശത്ത് കണ്ട വിചിത്രവെളിച്ചം; അമ്പരന്ന് ചൈനക്കാര്‍

ആളുകളെ അമ്പരപ്പിച്ച് ചൈനയിലെ ആകാശത്ത് അത്ഭുത പ്രകാശം. ബീജിങില്‍ വ്യാഴാഴ്ച രാത്രിയിലാണ് ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശ ചലനം ദൃശ്യമായത്. ചൈനയുടെ മംഗോളിയ മേഖലയിലും ഷാന്‍സി പ്രവിശ്യയിലും സമാന ദൃശ്യം കണ്ടുവെന്ന് സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് വല്ല അന്യഗ്രഹ ജീവികളുടേയും വാഹനമാണോ അതോ മനുഷ്യന്‍ വിക്ഷേപിച്ച വാഹനങ്ങളെന്തെങ്കിലും ആണോ എന്ന സംശയം ആളുകളിലുണ്ടായി. എന്നാല്‍ അന്യഗ്രഹ ജീവികളുടെ വാഹനമല്ലെന്നും മനുഷ്യനിര്‍മിതമായ വാഹനങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുവിടുന്ന വാതകത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉണ്ടായതെന്നും ഒരു വിദഗ്ദന്‍ അഭിപ്രായപ്പെടുന്നുണ്ട്.എന്നാല്‍ എന്ത് വാഹനമായിരിക്കാം ഇതെന്ന് ഇതുവരെ അധികൃതരാരും വ്യക്തമാക്കിയിട്ടില്ല.

മുമ്പ് അമേരിക്കയില്‍ സ്പെയ്സ് എക്സ് അതിന്റെ ശക്തിയേറിയ ബഹിരാകാശ റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചപ്പോള്‍ സമാനമായ പ്രകാശ വലയം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. അതിന് സമാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍.

 

എ എം

Share this news

Leave a Reply

%d bloggers like this: