മലിനീകരണം: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത് ഇന്ത്യയില്‍

ന്യൂഡല്‍ഹി: മലിനീകരണം മൂലം ലോകത്തില്‍ ഏറ്റവും കുട്ടികള്‍ മരിക്കുന്നത് ഇന്ത്യയില്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുള്ളത്. 2016ല്‍ 5 വയസ്സില്‍ താഴെയുള്ള 60,987 കുട്ടികളാണ് ഇന്ത്യയില്‍ മലിനീകരണ സംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെട്ടത്. ലോകത്തിലെ 90 ശതമാനത്തിലധികം കുട്ടികള്‍ ശ്വസിക്കുന്നത് മലിന വായു ആണെന്നാണ് കണക്ക്.

നൈജീരിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. 47,674 കുട്ടികളാണ് ഇവിടെ മരണമടഞ്ഞത്. തൊട്ടുപിറകില്‍ പാക്കിസ്ഥാന്‍, 21,136 ആണ് മരണ സംഖ്യ. 12,890 കുട്ടികളാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോങ്കോയില്‍ 2016ല്‍ മരണമടഞ്ഞത്. ചൈനയില്‍ 6,645 കുട്ടികളാണ് മലിനീകരണവുമായി ബന്ധപ്പെട്ട് മരിച്ചത്.

ഇന്ത്യയില്‍ പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മലിനീകരണം മൂലമുണ്ടാകുന്ന അസുഖത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. 32,889 പെണ്‍കുട്ടികളും 28,097 ആണ്‍കുട്ടികളുമാണ് മരണപ്പെട്ടത്. അഞ്ച് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളില്‍ 4,360 പേര്‍ 2016ലെ കണക്കു പ്രകാരം മരണപ്പെട്ടു. ഈ രണ്ട് വിഭാഗത്തിലെയും കുട്ടികളുടെ കണക്കുകള്‍ ഒരുമിച്ച് ചേര്‍ത്താല്‍ 1 ലക്ഷത്തോളം കുട്ടികളാണ് 2016ല്‍ മലീനീകരണവുമായി ബന്ധപ്പെട്ട് മരണമടഞ്ഞത്. ലോകത്തിലെ ഏറ്റവുമധികം മലിനമായ 20 സിറ്റികളില്‍ 14 എണ്ണവും ഇന്ത്യയിലാണ്. 2 മില്യണ്‍ ആളുകളില്‍ കൂടുതല്‍ ഇന്ത്യയില്‍ മരണമടയുന്നത് വായു മലിനീകരണം മൂലമാണ്. ലോകത്തെ ആകെ മരണനിരക്കിന്റെ 25ശതമാനമാണിത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: