രാജ്യവ്യാപകമായി കാറ്റ് മുന്നറിയിപ്പ് ; ഡബ്ലിന്‍ ഉള്‍പ്പെടെ 13 കൗണ്ടികളില്‍ ശക്തമായ മഴക്കും സാധ്യത

ഡബ്ലിന്‍: ശക്തമായ കാറ്റ് ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ രാജ്യവ്യാപകമായി യെല്ലോ വിന്‍ഡ് വാര്‍ണിങ് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആരംഭിക്കുന്ന മുന്നറിയിപ്പ് വൈകിട്ട് 7 മണി വരെ തുടരും. യെല്ലോ വിന്‍ഡ് വാണിങ് എല്ലാ കൗണ്ടികളും ഒരുപോലെ ബാധകമായിരിക്കുമെന്ന് മെറ്റ് ഏറാന്‍ അറിയിപ്പ് നല്‍കി. രാജ്യവ്യാപകമായ മുന്നറിയിപ്പിനെ കൂടാതെ 13 കൗണ്ടികളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.

ഡബ്ലിന്‍, കാര്‍ലോ, കില്‍ഡെയര്‍, കില്‍ക്കെണി, ലോത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്കലോ, ഗാല്‍വേ, മായോ, കോര്‍ക്ക്, കെറി, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ 40 മിലീമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കപ്പെടുന്നു. മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്ന് അറിയിപ്പുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

എ എം

Share this news

Leave a Reply

%d bloggers like this: